40 പൈസയ്ക്ക് 4000 രൂപ പിഴ

ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി.

റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച്‌ പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ്  ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച്‌ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത് മാനസികാഘാതാമുണ്ടാക്കിയെന്നും ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മൂര്‍ത്തിയുടെ ആവശ്യം. എന്നാല്‍ നിയമ പ്രകാരം, 50 പൈസയ്‌ക്ക് മുകളിലുള്ള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി അറിയിച്ചു. 50 പൈസയില്‍ താഴെയുള്ള തുക ഒഴിവാക്കിയും റൗണ്ട് ഓഫ് ചെയ്യാമെന്നും കോടതി പറഞ്ഞു.
പരാതി അനാവശ്യമാണെന്നും കോടതിയുടെ സമയം മൂര്‍ത്തി പാഴാക്കുകയാണെന്നും വ്യക്തമാക്കിയ കോടതി ഇയാള്‍ക്ക് 4,000 രൂപ പിഴ ചുമത്തുകയായിരുന്നു. 2,000 രൂപ റെസ്റ്റോറന്റിനും, 2,000 രൂപ കോടതിയ്‌ക്കും നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts