പാനിപ്പൂരി കഴിക്കാനെത്തിയ ദളിതരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.

ബെംഗളൂരു: മൈസൂരു ജില്ലയിലെ അരസിനകെരെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരുടെ പ്രദേശത്ത് പാനിപ്പൂരി കഴിക്കാനെത്തിയ ദളിത് കുടുംബത്തിലെ ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങളെ മർദ്ദിച്ചതിന് ആറ് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇരകളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സൗഭാഗ്യ, ദിലീപ്, ചന്ദൻ, മധുകർ, പ്രസന്ന എന്നിവർക്കാണ് മർദനമേറ്റത് ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂർത്തി, സച്ചിൻ, നവീൻ, മഹാദേവസ്വാമി, ചന്ദൻ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന ജാതിക്കാർ കൂടുതലുള്ള പ്രദേശത്ത് ദിലീപും പ്രസന്നയും മധുകറും പാനിപ്പൂരി കഴിക്കാൻ പോയതിന് പ്രതികൾ എതിർക്കുകയും മൂർത്തിയും സച്ചിനും ചേർന്ന് ഇരകളെ മർദിക്കുകയും ചെയ്തതായിട്ടാണ് പരാതിയിൽ പറയുന്നത്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

 ഇരകളെ രക്ഷിക്കാനെത്തിയ സൗഭാഗ്യ, ചന്ദൻ എന്നിവർക്കും മർദനമേറ്റതായി പോലീസ് പറഞ്ഞു. തുടർന്ന് അതിക്രമം, അധിക്ഷേപം, ജീവന് ഭീഷണി എന്നിവ ആരോപിച്ച് ഇരകൾ ജയപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. പോലീസ് ഗ്രാമത്തിലെത്തി ഇരകളോട് സംസാരിക്കുകയും അവർക്ക് സുരക്ഷ ഉറപ്പ് നൽകുകയും ചെയ്തട്ടുണ്ട്. കൂടാതെ ഗ്രാമത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയാട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
[masterslider id="10"]

Related posts