അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു; ഭക്ഷണ വില സംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കി ബെംഗളൂരു റെസ്റ്റോറന്റുകൾ

ബെംഗളൂരു: വെണ്ണയുടെയും നെയ്യിന്റെയും വില കുതിച്ചുയരുന്നുണ്ടെങ്കിലും, ഗ്യാസിന്റെയും പാചക എണ്ണയുടെയും വില കുറയുന്നത് റെസ്റ്റോറന്റ് ഉടമകളെ അവരുടെ ഔട്ട്‌ലെറ്റുകളിൽ ഭക്ഷണ വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഗരത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലഘുഭക്ഷണമായ ദോശയുടെ പ്രാഥമിക ചേരുവകളാണ് വെണ്ണയും നെയ്യും, കൂടാതെ മധുരപലഹാരങ്ങൾ തയ്യാറാക്കാനും അവ വ്യാപകമായി ഉപയോഗിക്കുന്നവയാണ്. കനത്ത മഴയെ തുടർന്ന് പച്ചക്കറി വില കുതിച്ചുയർന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ വെണ്ണയുടെ വില 16 ശതമാനവും നെയ്യുടെ വില 25 ശതമാനവും വർദ്ധിച്ചുവെന്നും വിദ്യാർത്ഥി ഭവന്റെ ഉടമ അരുൺ അഡിഗ പറഞ്ഞു. എന്നാൽ…

Read More

വിദ്യാർത്ഥികൾക്ക് ചിരട്ടയിൽ കോരി ഭക്ഷണം നൽകി, അന്വേഷണം ഉത്തരവിട്ട് വി സി

ബെംഗളൂരു: തുമക്കുരു സർവകലാശാല ഹോസ്റ്റലിൽ ദളിത്‌ വിദ്യാർത്ഥികൾക്ക് ഭക്ഷണം ചിരട്ടയിൽ കോരി നൽകിയെന്ന് പരാതി. തവിയ്ക്ക് പകരം ചിരട്ട ഉപയോഗിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സർവകലാശാല വി സി അറിയിച്ചു.

Read More

തണുത്ത പച്ചക്കറി വിഭവം നൽകിയ ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

ലക്നൗ : രാത്രി ഭക്ഷണത്തിന്റെ കൂടെ തണുത്ത പച്ചക്കറി വിഭവം വിളമ്പിയെന്ന കാരണം പറഞ്ഞ് ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. രാജാഗഞ്ച് സ്വദേശിയായ മുഹമ്മദ് സല്‍മാനുമായി ഉംറ എന്ന യുവതി 2021 മെയിലാണ് വിവാഹിതയാകുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. പിന്നാലെ സ്വന്തം വീട്ടിലുപേക്ഷിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാവ് സ്ത്രീധന തുക മുഹമ്മദ് സല്‍മാന് നല്‍കി. എന്നാല്‍ സ്ത്രീധനം മതിയായില്ലെന്ന് ആരോപിച്ച്‌ യുവതിയെ ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കാനരംഭിച്ചു.…

Read More

മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് മാനേജരെ മുഖത്തടിച്ച് എം.എൽ.എ

മുംബൈ : ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ചു കേറ്ററിങ് സർവീസ് മാനേജർക്ക് മർദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള വിമത സന്തോഷ് ബംഗാർ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഹിംഗോളി ജില്ലയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞാണ് സന്തോഷ്, കേറ്ററിങ് മാനേജിന്റെ അസഭ്യം പറയുന്നതും മുഖത്ത് ഒന്നിലേറെ തവണ അടിക്കുന്നതും.  ഭക്ഷണത്തെ കുറിച്ചുള്ള പരാതി കിട്ടിയതിനെ തുടർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനാൽ ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു സന്തോഷ് പറഞ്ഞു.

Read More

ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷന്

ബെംഗളൂരു: ഫൈവ് സ്റ്റാർ ഈറ്റ് റൈറ്റ് അംഗീകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നതിന് ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള സ്റ്റേഷന് ഇത് ആദ്യമായാണ് ഫൈവ് സ്റ്റാർ പദവി ലഭിക്കുന്നത്. ഫുഡ്‌ സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയാണ് റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യഗുണനിലവാരം പരിശോധിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം മാത്രമല്ല ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ കൂടെ പരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ചീഫ് മെഡിക്കൽ സുപ്രണ്ട് ഡോ. ശോഭ ജഗനാഥ്‌ പറഞ്ഞു. സ്റ്റേഷനിലെ 40 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ…

Read More

സ്കൂളുകളിൽ മുട്ട വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: എതിര്‍പ്പുകള്‍ക്കൊടുവില്‍ കൂടുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും സംസ്ഥാനത്തെ കൂടുതല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ മുട്ട ഉൾപ്പെടുത്തുക. മുട്ട കഴിക്കാത്തവര്‍ക്ക് പകരം പഴങ്ങളോ മറ്റോ നല്‍കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന ഏഴ് ജില്ലകളിലെ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, സ്കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്നതിനെ സംസ്ഥാനത്തെ പല സമുദായങ്ങളും സംഘടനകളും എതിര്‍ത്തിരുന്നു. ലിങ്കായത്ത്, ജെയിന്‍ സമുദായങ്ങള്‍…

Read More

റമദാനിൽ പ്രമേഹം നിയന്ത്രിക്കാം 

വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയാണ് പതിവ്. സൂര്യാസ്തമയത്തിന് ശേഷമാണ് നോമ്പ് തുറക്കുന്നതും ആഹാരം കഴിക്കുന്നതും തുട‍ര്‍ച്ചയായ മുപ്പത് ദിവസം, അതും ഇപ്പോഴത്തെ വേനല്‍ ചൂടിനെ അതിജീവിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. പ്രമേഹമുള്ളവ‍ര്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പുല‍ര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്ന രീതിയില്‍ ഭക്ഷണവും ജീവിതശൈലിയും ക്രമീകരിക്കുകയാണ് വേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ സ്വഭാവവും ഈ കാലയളവിലെ ഭക്ഷണരീതിയും അടിസ്ഥാനമാക്കി പ്രമേഹം പിടിച്ചുനി‍ര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്.…

Read More

ഹിജാബിൽ തീരാതെ കർണാടക വിവാദങ്ങൾ

ബെംഗളൂരു:കര്‍ണാടകയിലെ പുതുവര്‍ഷമായ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍  ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് വിവാദങ്ങൾ ഇനിയും തീരാതെ നിൽക്കുമ്പോൾ അടുത്ത വിവാദത്തിന്റെ ചൂടിലാണ് കർണാടക ഇപ്പോൾ.

Read More

ഭക്ഷണങ്ങൾക്ക് വില കൂട്ടി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: സൺഫ്ലവർ ഓയിലിന്റെ വില കൂടിയതോടെ ഭക്ഷണ സാധങ്ങൾക്ക് 5 രൂപ വരെ വില ഉയർത്തി ഹോട്ടൽ ഉടമകൾ. ദോശ, പൂരി, വട തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ അഞ്ച് രൂപ വർധിപ്പിച്ചത്. നേരത്തെ ഏപ്രിൽ ഒന്നു മുതൽ വില കൂട്ടാനായിരുന്നു ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപേ തന്നെ ചെറുകിട ഹോട്ടലുകൾ വില ഉയർത്തിയിരിക്കുകയാണ് . വില കൂട്ടാതെ പിടിച്ചുനിൽക്കാൻ ആവില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. സൺഫ്ലവർ, പാമോയിൽ വില വർധനവിന് ഒപ്പം ഗോതമ്പ്, ആട്ട, മൈദ എന്നിവയുടെ വിലയും ഉയരുകയാണ്.…

Read More

40 പൈസയ്ക്ക് 4000 രൂപ പിഴ

ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച്‌ പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ്  ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച്‌ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു. 40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത്…

Read More
Click Here to Follow Us