കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസിന് നേരെ ആൾക്കൂട്ട ആക്രമണം.

ബെംഗളൂരു : നഗരത്തിൽ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ആക്രമണം ഇന്നലെ രാത്രി ഏഴരയ്ക്ക് നഞ്ചൻകോട് അടുത്ത വെച്ചാണ് സംഭവം.

ബസ്സിനെ സ്കൂട്ടറിൽ മറികടന്നതിനുശേഷം ബസ് തടഞ്ഞുനിർത്തി ആദ്യം രണ്ടു യുവാക്കളാണ് ഭീഷണി മുഴക്കിയത്.

തങ്ങളുടെ സ്കൂട്ടറിനെ ബസ് തട്ടി എന്നായിരുന്നു ആരോപണം ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത് പ്രകാരം സ്കൂട്ടറിനെ ബസ് തട്ടിയിട്ടില്ല.

  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

അഞ്ച് മിനുട്ടിനുശേഷം 12 ബൈക്കുകളിലായി കൂടുതൽ ആളുകൾ എത്തുകയും ബസ് തല്ലിത്തകർക്കുകയും ചെയ്തു.

ആക്രമണത്തിൽ സൈഡ് ഗ്ലാസുകൾ പൊട്ടി ബസ്സിലുണ്ടായിരുന്ന യാത്രകൾ അറിയിച്ചതിനെതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സ്കൂട്ടർ പരിശോധിക്കുകയും ചെയ്തു.

അതിൽ നിന്നും സ്കൂട്ടറിൽ ബസ് തട്ടിയത് യാതൊരു തെളിവും ലഭിച്ചിട്ടില്ല.

ഈ പാതയിൽ രാത്രിയിൽ യാത്രാവിലക്ക് ഉള്ളതിനാൽ തുടർന്ന് യാത്ര ചെയ്തോളാൻ ബസ്സിനെ പോലീസ് അനുവദിച്ചു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഏകദേശം അരമണിക്കൂറോളം അരക്ഷിതമായ ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ബസ് യാത്രികർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts