ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…
Read MoreTag: food
1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും; ഉദ്ഘാടനം ഇന്ന്
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്. 60 ലക്ഷം വിദ്യാർഥികൾക്കായുള്ള ഈ പദ്ധതിക്കായി ബജറ്റിൽ 280 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
Read Moreഭക്ഷ്യവിഷബാധയെ തുടർന്ന് 30 വിദ്യാർഥികൾ ആശുപത്രിയിൽ
ബെംഗളൂരു : വിജയപുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്കസാഗിയിലെ കസ്തൂർബാഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുദ്ദെബിഹൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷമേ അറിയാനാകൂവെന്ന് തഹസിൽദാർ പറഞ്ഞു. അതിനിടെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതായി ആരോപണമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ച് കുറച്ചു സമയമായപ്പോൾ ചില…
Read Moreഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയത് 20000 രൂപ
ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം…
Read Moreവന്ദേഭാരത് ട്രെയിനിൽ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി
ഭോപ്പാൽ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി. ജൂലൈ 24ന് റാണി കമലാപതി-ഹസ്രത് നിസാമുദ്ധീൻ വന്ദേ ഭാരത് എക്സ്പ്രലായിരുന്നു സംഭവം. വന്ദേഭാരതിൽ റെയിൽവേ കാറ്ററിംഗ് സർവീസായ ഐ.ആർ.സി.ടി.സി നൽകിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ പാറ്റയുള്ളതിന്‍റെ ചിത്രങ്ങൾ യുവാവ് തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ‘വന്ദേഭാരതിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും പാറ്റയെ കണ്ടെത്തി’ എന്ന തലക്കെട്ടോടെയായിരുന്നു യുവാവ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് ഐ.ആർ.സി.ടി.സി രംഗത്തെത്തിയിരുന്നു. “നിങ്ങൾക്ക് സംഭവിച്ച ദുരനുഭവത്തിൽ…
Read Moreജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് ഇനി കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാം
തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങി റെയിൽവേ. 20 രൂപയ്ക്ക് പൂരി-ബജി- അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും ലഭിക്കും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബാജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും. പ്ലാറ്റ്ഫോമുകളിൽ ഐആർസിറ്റിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ…
Read Moreട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…
Read Moreസംസ്ഥാനത്ത് ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ആശുപത്രിയിൽ
ബെംഗളൂരു: ഹസൻ ജില്ലയിൽ കെ.ആർ. പുറത്തെ സ്വകാര്യ നേഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ അറുപതോളം പേരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേൽക്കുന്നത്. കെ.ആർ. പുറത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഭക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേർന്ന് ഉദ്യോഗസ്ഥർ പരാതി ഒത്തുതീർപ്പാക്കിയെന്നും വിദ്യാർത്ഥികൾ…
Read Moreസ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി
പാട്‌ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെ തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളിൽ ഒരാൾ ആണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. പ്ലേറ്റിൽ പല്ലിയെ കണ്ടതിന് ശേഷം വിദ്യാർത്ഥി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി.
Read Moreനിങ്ങളുടെ സീറ്റില്‍ ഇഷ്ടഭക്ഷണം; പുതിയ വാട്ട്‌സ്‌ആപ്പ് സേവനവുമായി ഇന്ത്യൻ റെയില്‍വേ
ബെംഗളൂരു: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെ ദീര്‍ഘ ദൂര യാത്രയ്ക്ക് നിരവധി പേരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇനിമുതൽ അവരുടെ സീറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്,…
Read More