സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ആശുപത്രിയിൽ 

ബെംഗളൂരു: ഹസൻ ജില്ലയിൽ കെ.ആർ. പുറത്തെ സ്വകാര്യ നേഴ്സിങ് കോളേജിൽ  ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ അറുപതോളം പേരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇതിൽ രണ്ടുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേൽക്കുന്നത്. കെ.ആർ. പുറത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഭക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേർന്ന് ഉദ്യോഗസ്ഥർ പരാതി ഒത്തുതീർപ്പാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts