കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍‌ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ വർദ്ധിപ്പിച്ചു

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍‌ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം.

ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്.

ഇതോടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഇതിനു മുൻപു വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇമെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവയെല്ലാം വ്യാജ സന്ദേശങ്ങളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

എന്നാല്‍ ഡ്രോണ്‍ ആക്രമണമെന്ന ഭീഷണി ഇതാദ്യമാണ്.തിരുവനന്തപുരം വിമാനത്താവളത്തില്‍ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

ഇമെയില്‍ സന്ദേശത്തില്‍ തിരുവനന്തപുരം വിമാനത്താവളമെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വർധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts