മുഡ കേസ്; സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : മൈസൂരു വികസന അതോറിറ്റി (മുഡ) അഴിമതിക്കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി.

കേസിൽ ലോകായുക്ത പോലീസിന്റെ അന്വേഷണം തുടരട്ടെയെന്നും കോടതി വ്യക്തമാക്കി.

ലോകായുക്ത അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന തള്ളിയത്.

സി.ബി.ഐ.യെ ഏൽപ്പിക്കാനോ പുനരന്വേഷണത്തിനോ ആവശ്യമായ സാഹചര്യമില്ലെന്നും ലോകായുക്ത പോലീസിന്റെ അന്വേഷണം ഏകപക്ഷീയമാണെന്ന് സൂചിപ്പിക്കുന്ന വസ്തുതകളില്ലെന്നും കോടതി നിരീക്ഷിച്ചു.

  ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്തെ എല്ലാ അധികാരികളും മുഖ്യമന്ത്രിയെ ഏകസ്വരത്തിൽ നിയമവിരുദ്ധമായി ന്യായീകരിച്ചതിനാൽ അന്വേഷണം സി.ബി.ഐ. പോലുള്ള സ്വതന്ത്ര ഏജൻസിക്ക് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരൻ വാദിച്ചു.

മുഖ്യമന്ത്രി എന്നനിലയിൽ സിദ്ധരാമയ്യ സംസ്ഥാന അന്വേഷണ ഏജൻസികൾക്കുമേൽ സ്വാധീനം ചെലുത്തുമെന്നും ഈ സാഹചര്യത്തിൽ അന്വേഷണങ്ങൾ നിഷ്പക്ഷമായിരിക്കില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

എന്നാൽ, സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സാഹചര്യങ്ങളൊന്നും മുഡ കേസിൽ നിലനിൽക്കുന്നില്ലെന്ന് സർക്കാർ വാദിച്ചു.

കേസ് സി.ബി.ഐ.ക്ക് വിട്ടാൽ മുഖ്യമന്ത്രിക്കെതിരായ കേസുപോലും അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന ലോകായുക്തനിയമം അർഥശൂന്യമാകുമെന്നും സർക്കാർ വാദിച്ചു.

  സെൻട്രൽ ജയിലിൽ മിന്നൽപരിശോധന; തടവുകാരിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു

മൈസൂരു വിജയനഗര തേഡ് സ്റ്റേജിലും ഫോർത്ത് സ്റ്റേജിലുമായി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍; നിയന്ത്രണം വിട്ട് കാറും വീട്ടമ്മയും കിണറ്റിലേയ്ക്ക് മറിഞ്ഞു

Related posts

Click Here to Follow Us