ഇന്ത്യയിൽ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങി ടിക് ടോക്ക് ; ലിങ്ക് ഇന്നിലൂടെ നിയമനങ്ങൾ ആരംഭിച്ച് കമ്പനി

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ടിക് ടോക്ക് ഇന്ത്യയുടെ ഗുഡ്ഗാവ് ഓഫീസില്‍ രണ്ട് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനിൽ രണ്ട് പുതിയ തൊഴിലവസരങ്ങൾ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്.

ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റർ (ബംഗാളി സ്പീക്കർ), വെൽബീയിംഗ് പ്രവർത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ടിക് ടോക്കിന്റെ പ്രാദേശിക ടീമുകളുടെ ക്ഷേമ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോളാണ് വെൽബീയിംഗ് ചുമതല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്പനി ഇന്ത്യയില്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികളായാണ് കരുതുന്നത്.

അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സർക്കാർ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗൺലോഡ് ചെയ്യാൻ ലഭ്യമല്ല.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്.

ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാൻ കഴിയുന്നതായി കുറച്ച് ഉപയോക്താക്കൾ വ്യക്തമാക്കിയിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts