ഇനി കർണാടക ആർ ടി സി ബസുകളുടെ വേഗത 30 കിമീ പ്രതി മണിക്കൂർ!

മൈസൂരു : ചാമരാജ്നഗർ ജില്ലയിലെ വനമേഖലകളിൽ ബസുകളുടെ പരമാവധി വേഗം 30 കിലോമീറ്ററായി ചുരുക്കാനുള്ള നിർദേശവുമായി കർണാടക ആർടിസി. ഇതു സംബന്ധിച്ചു കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ ബന്ധപ്പെട്ട ഡിപ്പോ മാനേജർമാർക്കു നിർദേശം നൽകി. നഞ്ചൻഗുഡ്, ഗുണ്ടൽപേട്ട്, കൊല്ലേഗൽ, ചാമരാജ്നഗർ ഡിപ്പോകളിലെ മാനേജർമാർക്കാണു നിർദേശം.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

വനപാതകളിൽ വാഹനമിടിച്ചു വന്യമൃഗങ്ങൾക്കു പരുക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണു നടപടി. കേരളവുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ വനമേഖലയിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് ഒട്ടേറെ സ്പീഡ് ബ്രേക്കറുകൾ നേരത്തേ സ്ഥാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts