5 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയതായി പരാതി.

ബെംഗളൂരു : അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണെന്നു മനസ്സിലായതോടെ ഇവരിൽ രണ്ടുപേരെ വിട്ടയച്ചു.ഈ മാസം 22 ന് രാത്രി എട്ടിന് എംഎസ്ആർ‌ നഗറിൽ നിന്നാണ് അഞ്ചുപേർ ഇവരെ തട്ടിക്കൊണ്ടുപോയതെന്നു വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ഇവരെ കൊണ്ടുപോയി മർദിക്കുകയും അഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. വിട്ടയച്ച രണ്ടുപേർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു. സദാശിവനഗർ പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts