മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു 

ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു.

പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു.

ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു.

ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts