ഒടുവിൽ പ്രണയം തുറന്ന് പറഞ്ഞ് തമന്ന

നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച് തമന്ന. കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ലോകത്ത് സജീവമായി നിന്ന ചർച്ചയായിരുന്നു നടി തമന്നയും ബോളിവുഡ് നടൻ വിജയ് വർമയും ഡേറ്റിങ്ങിലാണോ എന്നത്. ഇപ്പോഴിതാ വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് തമന്ന. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ സെറ്റിൽ വച്ച് കൂടുതൽ അടുത്തെതായും തമന്ന പറയുന്നു. ​ഊഹാപോഹങ്ങൾ മാത്രമായി നിന്ന കാര്യത്തിന് ഇപ്പോൾ തമ്മന്ന തന്നെയാണ് സ്ഥിരീകരണവുമായി രം​ഗത്തെത്തിയത്. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമ്മയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്. കേട്ടതെല്ലാം ​ഗോസിപ്പല്ലെന്നും താനും വിജയ് വർമയും പ്രണയത്തിലാണ് എന്നുമാണ് തമന്ന സമ്മതിച്ചിരിക്കുന്നത്.

താൻ ഒരുപാട് കെയർ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമാണ് അതെന്നുമാണ് തമന്ന പറഞ്ഞത്. ഒപ്പം അഭിനയിച്ചു എന്നതുകൊണ്ടുമാത്രം ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തമന്ന പറഞ്ഞു.എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ഒരാളോട് എന്തെങ്കിലും ആകർഷണം തോന്നുകയോ മറ്റോ ചെയ്താൽ അത് തീർത്തും വ്യക്തിപരമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കും. അതിന് ഉപജീവനത്തിനായി ചെയ്യുന്ന കാര്യങ്ങളുമായി ഒരു ബന്ധവുമുണ്ടാകില്ല, ഇത് സംഭവിക്കാനുള്ള കാരണം അതല്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത് എന്നും തമന്ന പറയുന്നു. ലസ്റ്റ് സ്റ്റോറീസ് 2-ന്റെ സെറ്റിൽ വെച്ചാണ് വിജയ് വർമയുമായി അടുപ്പത്തിലായതെന്നും താൻ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന കൂട്ടിച്ചേർത്തു. വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവനും ആർക്കെങ്കിലും വേണ്ടി മാറ്റിമറിക്കേണ്ടത് ഇന്ത്യയിലും ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്. എന്നും തമന്ന തുറന്നുപറഞ്ഞു. ഒരാൾക്കു ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ ശാരീരികമായി നീങ്ങേണ്ടി വന്നേക്കാം. അല്ലെങ്കിൽ ആ വ്യക്തിയെ മനസിലാക്കാൻ സഹായിക്കുന്ന പല കാര്യങ്ങളും ചെയ്യേണ്ടി വന്നേക്കാം’, ഇവിടെ ഞാൻ എനിക്കായി ഒരു ലോകം ഉണ്ടാക്കിയെടുക്കുകയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്റെ ആ ലോകത്തെ മനസ്സിലാക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞു. ഞാൻ വളരെയധികം കെയർ ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണ്’ എന്നും തമന്ന പറഞ്ഞു. ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് പിന്നാലെയാണ് തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മിലുള്ള ഡേറ്റിംഗ് കിംവദന്തികൾ പ്രചരിച്ചു തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും ഇതുവരെ ഈ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us