ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശിന് അട്ടിമറി വിജയം!!

ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശ് വിജയം കുറിക്കുന്നത്. 2007ലെ ലോകകപ്പില്‍ ആയിരുന്നു ആദ്യ അട്ടിമറി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 330 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 309 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് 21 റണ്‍സ് വിജയം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന സ്‌കോറാണ് കണ്ടെത്തിയത്. ബംഗ്ലാദേശ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് കുറിച്ചപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക അപകടം മണത്തിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ തമിം ഇക്ബാലും സൗമ്യ സര്‍ക്കാരും 60 റണ്‍സ് നേടി ബംഗ്ലാദേശിന് മികച്ച തുടക്കം സമ്മാനിച്ചു. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഷക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹീമും ചേര്‍ന്ന് നേടിയത് 142 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഷക്കിബ് 84 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ മുഷ്ഫിഖുര്‍ റഹിം 80 പന്തില്‍ നിന്ന് 78 റണ്‍സ് നേടി ടോപ് സ്‌കോററായി. അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മുഹമ്മദുള്ള 33 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയതാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫെലക്വായോ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മറുപടി ബാറ്റിംഗില്‍ ഹാഷിം അംലയില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ പൊരുതിയെങ്കിലും ബംഗ്ലാദേശിന്‍റെ പോരാട്ട വീര്യത്തെ മറി കടക്കാന്‍ കഴിഞ്ഞില്ല. 62 റണ്‍സ് നേടിയ ഫാഫ് ഡുപ്ലസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജെ.പി.ഡുമിനി, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ 45 റണ്‍സ് വീതം നേടി.

ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍ റഹ്മാന്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങി 3 വീക്കറ്റ് വീഴിത്തി. മുഹമ്മദ് സൈഫുദ്ദീന്‍ 2 വിക്കറ്റും ഷക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts