ബെംഗളൂരു: ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരും ഏറെയാണ്. അതുകൂടാതെ, രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ റെയില്‍വേയെ ദീര്‍ഘ ദൂര യാത്രയ്ക്ക് നിരവധി പേരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും മികച്ചതുമായ സേവനങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഏറെ ആകര്‍ഷകമായ ഒരു പരിഷ്കാരം നടപ്പാക്കിയിരിയ്ക്കുകയാണ്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇനിമുതൽ അവരുടെ സീറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സ്നാക്ക്സ്, ജ്യൂസ്, ബിരിയാണി, ഊണ്, കേക്ക്, ബര്‍ഗര്‍, പിസ തുടങ്ങി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ലഭ്യമാകും
ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ നമ്മെ ഏറെ ആകുലപ്പെടുത്തുന്ന ഒന്നാണ് ഭക്ഷണം സംബന്ധിക്കുന്ന പ്രശ്നങ്ങള്‍. ആ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ് IRCTC. ഇനിമുതൽ ഐആര്‍സിടിസി വാട്‌സ്‌ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കും. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
E-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന റെയിൽവേ യാത്രക്കാർക്ക് വാട്ട്‌സ്‌ആപ്പ് വഴി ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ലിമിറ്റഡ് www.ecatering.irctc.co.in എന്ന പ്രത്യേക വെബ്‌സൈറ്റിലൂടെയും ‘ഫുഡ് ഓൺ ട്രാക്ക്’ എന്ന ഇ-കാറ്ററിംഗ് ആപ്പിലൂടെയും ഇ-കാറ്ററിംഗ് സേവനങ്ങൾ ആരംഭിച്ചിരിയ്ക്കുന്നത്.
ടു-വേ കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ +91-8750001323 എന്ന വാട്ട്‌സ്‌ആപ്പ് നമ്ബർ വഴി യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാം. “ഒരു യാത്രക്കാരൻ ട്രെയിൻ നമ്പർ ടൈപ്പ് ചെയ്താൽ, സ്റ്റേഷൻ തിരിച്ചുള്ള സേവനങ്ങൾ പ്രദർശിപ്പിക്കും, അതനുസരിച്ച് യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്,” IRCTC അധികൃതർ പറഞ്ഞു.നിലവിൽ തിരഞ്ഞെടുത്ത ട്രെയിനുകളിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഫീഡ്‌ബാക്കിൻറെ അടിസ്ഥാനത്തിൽ കൂടുതൽ ട്രെയിനുകളിലേക്ക് ഇ-കാറ്ററിംഗ് സൗകര്യം വ്യാപിപ്പിക്കുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സി.എച്ച്. രാകേഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.