നഗരത്തിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

ബെംഗളൂരു; റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫാമിലി സൂപ്പർ മാർട്ടിൽ ചൊവ്വാഴ്ച രാത്രി 1.45 ഓടെയാണ് സംഭവം. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അൻവറും പാർട്ണർമാരും ചേർന്ന് നടത്തുന്നതാണ് ഫാമിലി സൂപ്പർ മാർട്ട്. ചൊവ്വാഴ്ച രാത്രി ചെറിയതോതിൽ കടയിൽ തീ ശ്രദ്ധയിൽപെട്ടയുടനെ സമീപവാസികൾ കെട്ടിടയുടമയെയും അഗ്നിരക്ഷാ സേനയെയയും വിവരമറിയിച്ചിരുന്നു. എന്നാൽ, അഗ്നിരക്ഷആ സേന ഒരു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. രക്ഷാപ്രവർത്തനം വൈകിയതോടെ കടയിൽ മുഴുവൻ തീ ആളിപ്പടർന്നു. ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച…

Read More

ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു, ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ

ഹൈദരാബാദ് : നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവർ മരുമകളെ ഗർഭിണിയായിരിക്കെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലത്തിൽ ജൂലൈ 17നാണ് ക്രൂരമായ ഈ സംഭവം നടന്നത്. ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ…

Read More

വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയുടെ ബന്ധുക്കളെ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; രണ്ട് പേർ മരിച്ചു,

ബെംഗളൂരു: ഭാര്യ വിവാഹമോചനത്തിന് വിസമ്മതിച്ച സംഘർഷം മൂലം ഓട്ടോ ഡ്രൈവർ യാദ്ഗിർ ജില്ലയിൽ ബുധനാഴ്ച അവളുടെ പിതാവിനെയും സഹോദരനെയും രണ്ട് ബന്ധുക്കളെയും വീട്ടിൽ പൂട്ടിയിട്ട ശേഷം തീകൊളുത്തി കൊള്ളാൻ ശ്രമിച്ചതായി ബസവരാജ് കട്ടിമണി റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ പിതാവും സഹോദരനും ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ രണ്ട് ബന്ധുക്കൾ മരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രതി ശരണപ്പയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യ ശരണപ്പ ഏരണ്ണയുടെ ബന്ധുക്കളായ 35 കാരനായ നാഗപ്പ ഹഗരഗുണ്ടയും 65 കാരനായ ശരണപ്പ സരൂരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. 40 ശതമാനം പൊള്ളലേറ്റ ഭാര്യയുടെ…

Read More

കഞ്ചാവും കറുപ്പും ഉൾപ്പെടെയുള്ള  ലഹരി മരുന്നുകൾ കൂട്ടിയിട്ട് കത്തിക്കും 

ബെംഗളൂരു: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ സിന്ററ്റിക് മയക്കുമരുന്നുകളും ഉൾപ്പെടെ നശിപ്പിക്കുമെന്ന്  ഡി.ജി.പി. പ്രവീൺ സൂദ് പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്നുകളാണ് നശിപ്പിക്കുന്നത്. പിടികൂടിയ 21 ടൺ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാൽ ഇന്ന് നശിപ്പിക്കാനാണ് തീരുമാനം. 50 അധികം മയക്കുമരുന്നും…

Read More

രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതി‌ക്ക് നേരെ വെടിയുതിർത്ത് പൊലീസ് 

ബെം​ഗളൂരു: ചൊവ്വാഴ്ച പുലർച്ചെ വീർഭദ്ര നഗറിൽ പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് നേരെ സിറ്റി പോലീസ് വെടിയുതിർത്തു. ഭവാനി നഗറിൽ ബിൽഡർ രാജു ദൊഡ്ഡബൊമ്മനവർ വധക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ശാസ്ത്രി നഗർ സ്വദേശി വിശാൽസിംഗ് ചൗഹാൻ എന്ന പ്രതി ശിവാജി നഗറിൽ ഒരാളെ തട്ടിക്കൊണ്ട് പോകാൻ വരികയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. വീർഭദ്ര നഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ച് പോലീസ് സംഘം ചൗഹാനെ തടഞ്ഞുവെങ്കിലും പോലീസ് കോൺസ്റ്റബിൾ യാസിൻ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ചതിനെ…

Read More

തിയറ്റർ വെടിവയ്പ് കേസിലെ അക്രമി അറസ്റ്റിൽ

ബെംഗളൂരു∙ ഒരു മാസത്തിനു ശേഷം ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയറ്ററിൽ കെജിഎഫ്–2 പ്രദർശനത്തിനിടെ വെടിയുതിർത്ത അക്രമിയെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 19ന് രാത്രി നടന്ന വെടിവയ്പിൽ പരുക്കേറ്റ വസന്തകുമാർ ശിവപ്പൂര് (28) ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉത്തര കന്നഡ ജില്ലയിലെ മുണ്ടുഗോഡിൽ നിന്ന് മല്ലിക് പാട്ടീൽ എന്ന മഞ്ജുനാഥിനെയാണ് ഹാവേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2 വെടിയുണ്ടകൾ വസന്തകുമാറിന്റെ വയറ്റിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. മുൻ സീറ്റിൽ കാലെടുത്തു വച്ചതുമായി ബന്ധപ്പെട്ട് വസന്തകുമാറും മല്ലിക് പാട്ടീലും തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. പ്രതിയ്ക്കായ്…

Read More

ഡല്‍ഹി തീപിടുത്തത്തില്‍ മരണം 27; മരണനിരക്ക് ഉയരാൻ സാധ്യത

ദില്ലി: ഇന്നലെ വൈകിട്ട് ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. അതിനാല്‍ത്തന്നെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് നിഗമനം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോറന്‍സിക് പരിശോധനയും…

Read More

166 സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷ ഓഡിറ്റ്

ബെംഗളൂരു : രാജ്യത്തുടനീളമുള്ള തീപിടുത്തങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ 166 ജില്ല, താലൂക്ക് സർക്കാർ ആശുപത്രികളിൽ അഗ്നി സുരക്ഷാ ഓഡിറ്റ് നടത്താൻ കർണാടക സർക്കാർ ഞായറാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പിന് സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസിൽ നിന്ന് എൻഒസി ഓഡിറ്റിനായി ലഭിച്ചു. ഇതിനുപുറമെ, രാഷ്ട്രീയ ആരോഗ്യ അഭിയാൻ പ്രകാരം ആശുപത്രികൾക്ക് 50,000 രൂപ വീതം അനുവദിക്കുമെന്ന് ആരോഗ്യ കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു.

Read More

അമേരിക്കയെ വിഴുങ്ങി കാട്ടുതീ

കനത്ത വനനാശമാണ് യുഎസില്‍ കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഒറിഗോണ്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ ഏക്കറുകണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. ഏക്കറുകണക്കിന് പുല്‍മേടുകളും ഇക്കൂട്ടത്തില്‍പെടും. കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാനായി വീടുകള്‍ക്കു സമീപമുള്ള വൃക്ഷങ്ങളും ആളുകള്‍ വെട്ടിത്തെളിക്കുന്നുണ്ട്. കാട്ടുതീ കനത്ത നാശം വിതച്ച അരിസോനയിലും ന്യൂമെക്‌സിക്കോയിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. എന്നാല്‍ വരും ദിനങ്ങളില്‍ കാട്ടുതീ ഇവിടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 580 ചതുരശ്രകിലോമീറ്ററോളം ഭൂമി ഇവിടെ കത്തിനശിച്ചു. ഡസന്‍ കണക്കിനു വീടുകളും തീ മൂലം നശിച്ചു. മണിക്കൂറില്‍ 50 മുതല്‍…

Read More

ഒല സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിച്ചു

ചെന്നൈ : രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധി ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരാൾ സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിക്കുന്നത്. സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്. മഹാരാഷ്ട്രയില്‍ പ്രതിഷേധത്തിന്റെ ഭാ​ഗമായി യുവാവ് ഒല സ്കൂട്ടര്‍ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ​ഗോപിനാഥന്‍ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. 181 കിലോമീറ്റര്‍ ഫുള്‍ ചാര്‍ജില്‍…

Read More
Click Here to Follow Us