ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് ഒരു ട്വിസ്റ്റ്. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽനിന്ന് സെക്കന്തറാബാദിലേക്ക് പോയ ട്രെയിൻ ഗുഡൂർ വിട്ടപ്പോഴാണ് സംഭവം. പെട്ടെന്ന് ട്രെയിനിൽ അപായമണി മുഴങ്ങാൻ തുടങ്ങി. തീപിടിത്തം സൂചിപ്പിക്കുന്നതിന് ഈ മണി മുഴങ്ങുക. തുടർന്ന് സ്വയം പ്രവർത്തിക്കുന്ന അഗ്നിശമന യന്ത്രം തീയണയ്ക്കുന്നതിനായി കംപാർട്ട്മെന്റിൽ എയറോസോൾ സ്പ്രേ ചെയ്യാൻ തുടങ്ങി. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് യാത്രക്കാർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് ട്രെയിൻ ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ…
Read MoreTag: Fire
പടക്ക കടയിലെ തീ പിടിത്തം ;മരണ സംഖ്യ ഉയരാൻ സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു.
Read Moreമണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു
ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.
Read Moreഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം
ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പോലീസ് ഇന്‍സ്പെക്ടറും അഞ്ച് ഹോം ഗാര്‍ഡുകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പോലീസ്…
Read Moreബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടെമ്പോയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് യാത്രികരായ കുട്ടികളെ സാരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി നിറച്ച ടെമ്പോ ബൈക്കിൽ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്. ദമ്പതികളായ ശ്യാമള (35), ശ്രീറാം (40) മരിച്ചത്. സംഭവത്തിൽ ദമ്പതികളുടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. അവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കുട്ടികളെ ചിന്തപാണി ആശുപത്രിയിലും പ്രാഥമിക ചികിൽസയ്ക്കു ശേഷം കൂടുതൽ ചികിത്സയ്ക്കായി കോലാർ എസ്എൻആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിന്താമണി-കോലാർ റോഡിൽ കച്ചഹള്ളി…
Read Moreതിരുപ്പൂരിൽ തീ പിടിത്തം; 50 ലധികം കടകൾ കത്തി നശിച്ചു
ചെന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. പ്രദേശത്ത് വാഹനഗതാഗതം നിരോധിച്ചാണ് തീയണക്കൽ വേഗത്തിലാക്കിയത്. കച്ചവടക്കാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളുണ്ടായിരുന്നില്ല. 50ലേറെ കടകൾ കത്തിനശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തിരുപ്പൂർ സൗത്ത് മണ്ഡലം…
Read Moreലോക്മാന്യ തിലക് എക്സ്പ്രസിൽ തീ പിടിത്തം
ചെന്നൈ: ചെന്നൈയില്‍ ലോക്മാന്യതിലക് എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ചെന്നൈ ബേസിൻ ബ്രിഡ്ജിന് സമീപമായിരുന്നു മുംബൈ-ചെന്നൈ ലോക്മാന്യതിലക് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ആളുകള്‍ ഭയചകിതരായി തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Moreവീണ്ടും ട്രെയിൻ അപകടം
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
Read Moreഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. മഹാരാഷ്ട്ര ലൊഹാര അകോല സ്വദേശി സച്ചിൻ പ്രമോദ് ബക്കൽ (20) ആണ് പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് നാലോടെ വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് സംഭവം. എൻജിനീയറിൽ നിന്ന് അഞ്ചാമത്തെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യുവാവ്. ട്രെയിനിനകത്ത് പതിച്ചിരുന്ന പ്ലാസ്റ്റിക് സ്റ്റിക്കർ ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ തടഞ്ഞപ്പോൾ യുവാവ് രക്ഷപ്പെട്ട് തൊട്ടടുത്ത ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് പോയി. പിന്നീട് അതേ കോച്ചിൽ…
Read Moreട്രെയിൻ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിന്റെ ഞെട്ടൽമാറും മുമ്പേ അതേ ട്രെയിനിന്റെ കോച്ചിന് തീയിട്ടതോടെ പ്രചരിച്ചത് വൻ കഥകൾ ആയിരുന്നു. കേരളത്തിൽ ഭീകരവാദം പിടിമുറുക്കിയെന്ന വിധത്തിൽ വിഷയം ഏറ്റെടുത്ത് നിരവധി പേർ രംഗത്തുവന്നു. പതിവുപോലെ വിദ്വേഷ പ്രതികരണങ്ങളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. കാസർകോട് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തതു മുതൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞതുവരെ സമൂഹ മാധ്യമങ്ങളിൽ കമന്റുകളായി. എലത്തൂരിൽ മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന്റെ ബോഗികൾ സീൽചെയ്ത് സൂക്ഷിച്ച പാളത്തിനു സമീപമാണ് അതേ ട്രെയിനിന്റെ ഒരു കോച്ച് പൂർണമായി കത്തിനശിച്ചത്.…
Read More