വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ തേടിയെത്തിയത് ട്വിസ്റ്റ് 

ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് ഒരു ട്വിസ്റ്റ്.

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽനിന്ന് സെക്കന്തറാബാദിലേക്ക് പോയ ട്രെയിൻ ഗുഡൂർ വിട്ടപ്പോഴാണ് സംഭവം.

പെട്ടെന്ന് ട്രെയിനിൽ അപായമണി മുഴങ്ങാൻ തുടങ്ങി. തീപിടിത്തം സൂചിപ്പിക്കുന്നതിന് ഈ മണി മുഴങ്ങുക.

തുടർന്ന് സ്വയം പ്രവർത്തിക്കുന്ന അഗ്നിശമന യന്ത്രം തീയണയ്ക്കുന്നതിനായി കംപാർട്ട്മെന്റിൽ എയറോസോൾ സ്പ്രേ ചെയ്യാൻ തുടങ്ങി.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് യാത്രക്കാർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് ട്രെയിൻ ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ മനുബുദു സ്റ്റേഷനിൽ നിർത്തി. 

പിന്നാലെ ട്രെയിനിലേക്ക് കയറിയ ഉദ്യോഗസ്ഥർ അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.

ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ, ഫയർ എക്സിറ്റിഗ്യൂഷർ ഉപയോഗിച്ച് ശുചിമുറിയുടെ ജനൽ പാളി തകർത്ത് അകത്തു കയറി.

അപ്പോഴതാ അവിടെ ഇരുന്ന് ഒരു യാത്രക്കാരൻ പുകവലിക്കുന്നു. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി ഇയാൾ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

എന്നാൽ ട്രെയിനിൽ ഘടിപ്പിച്ച അപായമണിയെക്കുറിച്ച് അറിവില്ലാതെ പുകവലിച്ചു.

തുടർന്ന് പുക ഉയർന്നതോടെ അലാറം മുഴങ്ങുകയായിരിന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts