എഐ ക്യാമറകൾ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും 

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…

Read More

ബ്ലാസ്റ്റേഴ്‌സ് അപ്പീൽ തള്ളി, 4 കോടി തന്നെ അടയ്ക്കണം

ന്യൂഡൽഹി: ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പിഴ ശിക്ഷയില്‍ നിന്ന് മോചനം നേടാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ് സിക്കെതിരായ ഐ എസ് എല്‍ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ നിര്‍ത്തി കളംവിട്ടതിന് ചുമത്തിയ പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ എ ഐ എഫ് എഫ് തള്ളി. നാല് കോടി രൂപ തന്നെ അടയ്ക്കണമെന്ന് അക്ഷയ് ജയ്റ്റ്ലി ചെയര്‍പേഴ്‌സണായ എ ഐ എഫ് എഫ് അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴയും പരിശീലകന്‍ ഇവാന്‍ വുകോമനോവിചിന്…

Read More

മിശ്ര വിവാഹം കഴിച്ചു, കുടുംബത്തിന് 6 ലക്ഷം പിഴ

ബെംഗളൂരു: മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികള്‍ക്ക് ഗ്രാമീണരുടെ പിഴയും ബഹിഷ്‌കരണവും. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ആറ് ലക്ഷം രൂപ പിഴയടക്കാനും ഈ കുടുംബത്തെ ബഹിഷ്‌കരിക്കാനുമാണ് ആഹ്വാനം. അപമാനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ കൊല്ലേഗല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ് ഗ്രാമവാസികള്‍ അടുത്തിടെയാണ് അറിഞ്ഞതെന്ന് പോലീസ് പറയുന്നു. വ്യത്യസ്ത ജാതിയിൽ ഉൾപ്പെട്ട ശ്വേതയും ഗോവിന്ദ രാജുവും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവീട്ടുകാരും സമ്മതം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍…

Read More

നാഗർഹോളെ വനം, വാഹനം നിർത്തിയിട്ടാൽ പിഴ 1000 രൂപ

ബെംഗളൂരു: നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും. വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച്‌ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ അധികൃതർ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു. പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്. വനശുചീകരണത്തിനുള്ള തുകയെന്ന…

Read More

യാത്രക്കാരന് ബസിൽ നിന്നും ഒരു രൂപ ബാലൻസ് നൽകിയില്ല, പിഴ 3000 രൂപ

ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി . ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്. പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍. ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു…

Read More

സർവീസ് ചാർജ് നൽകാൻ ഉപഭോക്താവിനെ നിർബന്ധിച്ച പബിന് പിഴ വീണു

drinks

ബെംഗളൂരു: ഉപഭോക്താവിന്റെ ബില്ലിൽ 7.5% സർവീസ് ചാർജ് ചേർത്തതിന് നഷ്ടപരിഹാരം നൽകാൻ ബെംഗളൂരുവിലെ ഒരു പബ്ബിനോട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ബ്രിഗേഡ് റോഡിലെ ShakesBierre Brewpub and Kitchen ആണ് ഉപഭോക്താവിന് 500 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ് ആയത്. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ അധിക സേവന നിരക്കുകൾ ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ദിരാനഗർ നിവാസിയായ സമീർ അന്നഗെരി കൃഷ്ണമൂർത്തി…

Read More

നിയുക്ത പുകവലി സ്ഥലങ്ങളില്ല; നഗരത്തിലെ 392 ഭക്ഷണശാലകൾക്ക് പിഴ

ബെംഗളൂരു: 2022 ഡിസംബറിൽ നടന്ന സ്‌പെഷ്യൽ പരിശോധനയിൽ, പെരുമാറ്റച്ചട്ടം ലംഘിച്ചതിനും അവരുടെ പരിസരത്ത് നിയുക്ത പുകവലി ഏരിയകൾ (ഡിഎസ്‌എ) ഇല്ലാത്തതിനും 392 റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ എന്നിവയ്ക്ക് ബിബിഎംപി പിഴ ചുമത്തി. 30-ൽ കൂടുതൽ ഇരിപ്പിടങ്ങളുള്ള എല്ലാ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും പബ്ബുകൾക്കും നിയുക്ത സ്മോക്കിംഗ് ഏരിയകൾ ബിബിഎംപി നിർബന്ധമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് ഓട്ടോമേറ്റഡ് വാതിലുകളും, പുകവലിക്കാത്ത സ്ഥലങ്ങളിൽ പുക കടക്കാതിരിക്കാൻ വായുസഞ്ചാരത്തിനായി എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉണ്ടായിരിക്കണം. അതിന്റെ നാലുവശവും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കണം. കൂടാതെ “സ്മോക്കിംഗ് ഏരിയ” എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. 30 പേർക്ക് ഇരിക്കാവുന്ന…

Read More

സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ 

ബെംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്.  സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ നോട്ടീസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. പോലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇത് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു. മംഗളൂരു മംഗളദേവി…

Read More

യാത്രക്കാരെ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്, ബസിനെതിരെ നടപടിയെടുത്ത് അധികൃതർ

ബെംഗളൂരു: യാത്രക്കാരെ യാത്ര മധ്യേ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്. ബെംഗളൂരുവിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാരെയാണ് സ്വകാര്യബസ് വട്ടംകറക്കിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് തിരുവല്ലയിലെത്തുമെന്ന് പറഞ്ഞാണ് യാത്രക്കാരെ ബസ്സിൽ കയറ്റിയത്. എന്നാൽ റൂട്ട് മാറ്റി കുട്ട റോഡ് വഴി വാഹനം യാത്ര തിരിച്ചു. ഇതിൽ പ്രതിഷേധിച്ച യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനത്തിന്റെ അമിത വേഗതമൂലം ബസ് ഗട്ടറിൽ വീണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ഗീത ദേവിക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാനന്തവാടിയിൽ എത്തിയതോടെ യാത്രക്കാർ…

Read More

പോലീസിന് പിഴ ചുമത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: ശരിയായ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരനെ കയ്യോടെ പിടികൂടി പിഴ ചുമത്തി ട്രാഫിക് പോലീസ്. ബെംഗളൂരുവിലെ ആർ.ടി നഗറിലാണ് ബൈക്ക് യാത്രികനായ പോലീസുകാരന് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റാണ് പോലീസ് ധരിച്ചിരുന്നത്. എന്നാൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള ഹെൽമെറ്റുകൾ നിരോധിച്ചിരുന്നു. പിഴ ചുമത്തിയതിന്റെ ചിത്രം ആർ. ടി നഗർ പോലീസ് ട്വിറ്ററിൽ പങ്കുവെച്ചു. ‘ഗുഡ് ഈവനിംഗ്, പോലീസുകാരന് ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് സമൂഹത്തിൽ വൈറലായത്.

Read More
Click Here to Follow Us