ട്രാഫിക് നിയമം തെറ്റിച്ചു, കുറ്റബോധം തോന്നി യുവാവ് പിഴയടക്കാൻ പോലീസ് സ്റ്റേഷനിൽ എത്തി

ബെംഗളൂരു : നിരവധി പേർ ട്രാഫിക് നിയമങ്ങൾ മനപ്പൂർവം ലംഘിക്കുകയും പിടിക്കപ്പെടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്‌തനായി നല്ല മാതൃക കാണിച്ചിരിക്കുന്ന ബെംഗളൂരു സ്വദേശിയായ ബാലകൃഷ്‌ണ ബിർള. ശാന്തിനഗർ ബസ്സ്റ്റാൻഡിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തിക്കൊണ്ടിരിക്കെ അദ്ദേഹം അത് മറികടന്നു, എന്നാൽ ഇതിൽ പശ്ചാത്താപം തോന്നിയ ബാലകൃഷ്‌ണ ബിർള പോലീസിലെത്തി ട്രാഫിക് ലംഘനത്തിന് പിഴയടക്കാൻ തയ്യാറായി. എന്നാൽ ചലാൻ കിട്ടിയതിന് ശേഷം പിഴയടച്ചാൽ മതിയെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു . താൻ ട്രാഫിക് ലംഘനം കാര്യം ട്വിറ്ററിലും ബാലകൃഷ്‌ണ ബിർള വ്യക്തമാക്കി. ഉടൻ…

Read More

വിഗ്രഹത്തിൽ തൊട്ട ദളിത് ബാലന് 60000 രൂപ പിഴ ചുമത്തി

ബെംഗളൂരു: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് പഞ്ചായത്തും നാട്ടുകാരും ചേർന്ന് 60,000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത്…

Read More

രാജ്യത്തെ പ്രധാന മൊബൈൽ സേവന ധാതാക്കൾക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ബിബിഎംപി

ബെംഗളൂരു: മുൻകൂർ അനുമതിയില്ലാതെ ജയനഗറിൽ പുതുതായി സ്ഥാപിച്ച റോഡുകൾ കുഴിച്ചതിനും ഫുട്പാത്തിൽ അനധികൃതമായി ടെലികോം ടവറുകൾ സ്ഥാപിച്ചതിനും മരങ്ങളിൽ വയറുകൾ കെട്ടുന്നതിനും നാല് പ്രമുഖ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സേവന ദാതാക്കൾക്ക് ബിബിഎംപി BBMP 20 ലക്ഷം രൂപ വീതം പിഴ ചുമത്തി. നഗരത്തിലുടനീളം ഇത്തരം നിയമലംഘനങ്ങൾ സാധാരണ കാണുമെങ്കിലും മുൻ കോർപ്പറേറ്ററുടെ പരാതിയെ തുടർന്നാണ് ജയനഗറിൽ പിഴ ചുമത്തിയത്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ടെലിസോണിക് നെറ്റ്‌വർക്ക് ലിമിറ്റഡ്, വിഎസി ടെലിൻഫ്ര സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്…

Read More

മഴയത്ത് മേൽപാലത്തിനു അടിയിൽ നിന്നാൽ ഇനി 500 രൂപ പിഴ 

ബെംഗളൂരു: മഴ പെയ്യുമ്പോൾ മേൽപാലങ്ങളുടെ അടിയിൽ നിന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇനി പിഴ ചുമത്തും. 500 രൂപ പിഴ ചുമത്തുമെന്നാണ് ട്രാഫിക് പോലീസിന്റെ നിർദ്ദേശം. ഇത്തരത്തിൽ കൂടി നിന്ന യാത്രക്കാർ മറ്റ് വാഹനങ്ങൾ ഇടിച്ച 4 കേസുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ റജിസ്റ്റർ ചെയ്തത്.  മഴയിൽ നിന്ന് രക്ഷനേടാൻ ഇരുചക്രവാഹന യാത്രക്കാർ മെട്രോ സ്റ്റേഷനുകളുടെയും മേൽപാലങ്ങളുടെയും അടിയിൽ കൂടി നിൽക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. മോശം കാലാവസ്ഥയിൽ ഡ്രൈവിങ് ദുഷ്കരമായ സമയത്തു വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.…

Read More

നഗരത്തിലെ അണ്ടർപാസ് പാർക്കിങ്ങ്: നിർണായക തീരുമാനവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: മഴയിൽ നിന്ന് രക്ഷപ്പെടാൻ അണ്ടർപാസുകളിൽ ഇരുചക്രവാഹനങ്ങളുമായി അഭയം പ്രാപിക്കുന്നത് വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമല്ലാത്തതും അപകടത്തിന് കാരണമാകുന്നതുമാണ് എന്നുള്ള കാര്യങ്ങളെ വിശേഷിപ്പിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് ഇനി പിഴ ചുമത്തും. ആദ്യഘട്ടത്തിൽ 500 രൂപയും രണ്ടാം തവണ 1000 രൂപയും പിഴ ചുമത്തും. അതേസമയം, മഴ പെയ്താൽ റോഡിൽ കാഴ്ച നഷ്ടപ്പെടുകയും ഭാരവാഹനങ്ങളുടെ സഞ്ചാരം അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ സമീപത്തെ കടകളിൽ അഭയം പ്രാപിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. മഴക്കാലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അണ്ടർപാസുകൾ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളാണെന്നും ഇരുവശത്തുനിന്നും വെള്ളം കെട്ടിക്കിടക്കുന്നത്…

Read More

ഫുട്‌പാത്ത് കയ്യേറ്റക്കാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ സിആർപിസി 107 പ്രകാരം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) സുരക്ഷാ കേസുകൾ എടുക്കാൻ ഒരുങ്ങുന്നു. ആവർത്തിച്ച് ഫുട്‌പാത്ത് കയ്യേരുന്ന കുറ്റവാളികൾക്കെതിരെ ഒരു സെക്യൂരിറ്റി കേസ് കൂടി ബുക്ക് ചെയ്യുമെന്നും അതോടെ കൈയേറ്റക്കാരൻ സെക്യൂരിറ്റി ബോണ്ട് അടച്ച് കുറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസ്സം സൃഷ്ഠിച്ചിരുന്നവർക്ക് എതിരായി നേരത്തെ ഐപിസി സെക്ഷൻ 283 പ്രകാരം പോലീസ് കേസെടുത്തിരുന്നുത്

Read More

റോഡ് തകർന്നത് നാണക്കേട്,  കരാറുകാരന് മൂന്ന് ലക്ഷം പിഴയിട്ട് ബിബിഎംപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബിബിഎംപി നാണംകെട്ട സംഭവത്തില്‍ കരാറുകാരന് ബിബിഎംപി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ മൂന്ന് ബിബിഎംപി എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളില്‍ നാഗര്‍ഭാവിയിലെ ഡോ. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെടുകയും എച്ച്‌.എം.ടി ലേഔട്ടിന് സമീപത്തെ റോഡില്‍ ടാറിങ് പാളി അടര്‍ന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയില്‍ കുഴി…

Read More

നിയമം തെറ്റിച്ചുള്ള പാർക്കിംഗ്,  പിഴ 1000, അത് ഫോട്ടോ എടുത്ത് അധികൃതർ അറിയിക്കുന്നവർക്ക് പ്രതിഫലം 500

ന്യൂഡൽഹി : വാഹനാപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സുരക്ഷ ഉറപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിക്കാറുണ്ട്. ചിലപ്പോൾ കർശനനിയന്ത്രണങ്ങൾ ഫലപ്രദം ആകാതെ വരുമ്പോൾ ചില തന്ത്രങ്ങളും ഭരണകൂടവും പ്രയോഗിക്കാറുണ്ട്. ഇപ്പോഴിതാ തോന്നും പോലെ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള ഉഗ്രൻ പണിയാണ് റോഡ് ഗതാഗതം, ഹൈവേ വിതരണം ചെയ്യുന്നത്. നിയമം തെറ്റിക്കുന്നവരെ പൗരന്മാരെ ഉപയോഗിച്ച് നേരിടാനാണ് ഇവർ ഒരുങ്ങുന്നത്. നിയമം തെറ്റിച്ച് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ഫോട്ടോ എടുത്ത് അയയ്‌ക്കുന്നവർക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.…

Read More

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ ഇനി സൂക്ഷിക്കുക

ബെംഗളൂരു: ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്നും മെയ് മാസത്തിൽ മാത്രമായി പിഴയായി ഈടാക്കിയത് 6,31,767 രൂപയെന്ന് കർണാടക ആർടിസി. 49957 ബസുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ടിക്കറ്റ് എടുക്കാതെ ബസിൽ യാത്ര ചെയ്ത 3898 പേരെ കണ്ടെത്തി. കൂടാതെ 3552 പോക്കറ്റ് അടി കേസുകളും ഉണ്ടായി. ഇവരിൽ നിന്ന് 81061 രൂപയും പിടിച്ചെടുത്തു.

Read More

തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധം

ചെന്നൈ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പലയിടങ്ങളിലും മാസ്ക് ഒഴിവാക്കി വരികയായിരുന്നു. പുതിയ തീരുമാന പ്രകാരം പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Read More