ബെംഗളൂരു: വാണിജ്യ – വ്യാപാര സ്ഥാപനങ്ങളിൽ രാത്രി 8 മണിക്ക് വനിതാ ജീവനക്കാർ ജോലി ചെയ്യരുതെന്ന് നിർദേശവുമായി തൊഴിൽ വകുപ്പ്. രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യണമെങ്കിൽ സ്ഥാപന ഉടമകൾ വനിതാ ജീവനക്കാരിൽ നിന്നും രേഖാമൂലമുള്ള സമ്മതം വാങ്ങണം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു. ഷോപ്പുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനായി തൊഴിൽ വകുപ്പ് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകളുടെ ഭാഗമായാണ് നിർദേശം. സ്ത്രീകൾ ജോലി ചെയ്യുന്ന ചെറുതും…
Read MoreTag: employees
സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ
ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…
Read Moreബിഎംടിസി ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയാക്കും; ബിഎംടിസി
ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ് ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.
Read Moreകെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി
ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…
Read Moreസർക്കാർ ഓഫീസിൽ ജീവനക്കാർ എത്തുന്നത് ഹെൽമറ്റ് ധരിച്ച് ; എന്താ കാര്യം എന്നല്ലേ?
തെലങ്കാന: ഹെൽമറ്റിടാതെ ഇരുചക്രവാഹനമോടിച്ചാൽ പണി കിട്ടുംza. പിഴ അടക്കേണ്ടത് പേടിച്ച് പലരും ഹെൽമറ്റ് മറക്കാതെ ഇടാറുമുണ്ട്. എന്നാൽ തെലങ്കാനയിലെ ഒരു സർക്കാർ ഓഫീസിൽ ജീവനക്കാർ ഓഫീസിലെത്തിയാലും ഹെൽമറ്റ് അഴിച്ചുവെക്കാറില്ല. അതേ ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെ പേടിച്ചിട്ടല്ല കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറും ധരിച്ച് ജോലി ചെയ്യുന്നത്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ബീർപൂർ മണ്ഡലത്തിലെ മണ്ഡലം പരിഷത്ത് ഡെവലപ്‌മെന്റ് (എംപിഡിഒ) ഓഫീസിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്…
Read Moreസർക്കാർ പ്ലോട്ടുകൾ അനധികൃതമായി സ്വന്തമാക്കി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: ചിക്കമംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തങ്ങളുടെ പേരിൽ സർക്കാർ പ്ലോട്ടുകൾ അനധികൃതമായി രജിസ്റ്റർ ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ രണ്ട് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഈ അനധികൃത പ്രവർത്തനത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് ജീവനക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, ടൗൺ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, മെട്രോപൊളിറ്റൻ കോർപറേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വൻ അഴിമതിയിൽ പങ്കാളികളാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
Read Moreബൈജൂസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാർ
ബെംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയില്‍ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നല്‍കിയില്ല. എന്തുകൊണ്ട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നല്‍കിയില്ലെന്നും മുന്‍ ജീവനക്കാരുടെ ആരോപണം. ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുന്‍ ജീവനക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതില്‍…
Read More6 മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ബൈജൂസ്
ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആറ് മാസത്തിനുള്ളിൽ 2500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ്. ഉള്ളടക്കം, മാധ്യമം സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിൽ 50,000 തൊഴിലാളികളിൽ 5 ശതമാനം കമ്പനി അടുത്ത ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കും. ബജറ്റ് ചെലവുകൾ നിയന്ത്രിക്കുന്നതിനും മാർക്കറ്റിംഗും പ്രവർത്തന ചെലവും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമാണ് കൂട്ടം പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി തരംതിരിക്കപ്പെട്ട ബൈജൂസിന്റെ വരുമാന നഷ്ടം 4,588 കോടി രൂപയാണ്. ബൈജൂസ് അതിന്റെ കെ10 അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ്നേഷൻ, ട്യൂട്ടർവിസ്റ്റ, സ്കോളർ, ഹാഷ്‌ലെൺ എന്നിവയെ…
Read More300 ജീവനക്കാരെ വിപ്രോ പിരിച്ചു വിട്ടു
ബെംഗളൂരു: കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്റെ എതിർ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്ത 300 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനി എക്‌സിക്യുട്ടീവ് പ്രേം റിഷാദ് തന്നെയാണ് ജീവനക്കാരെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. ‘വിപ്രോയിൽ ജോലി ചെയ്യുമ്പോൾ തന്നെ എതിരാളികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുറച്ച് മാസത്തെ നിരീക്ഷത്തിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 300 പേരെ ഞങ്ങൾ കണ്ടെത്തി. റിഷാദ് പ്രേംജി പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ നാഷണൽ മാനേജ്‌മെന്റ് കോൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read Moreശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ
ബെംഗളൂരു: സംസ്ഥാന വ്യാപകമായി ശുചീകരണ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പ്രതിഷേധം തുടർന്നാൽ വരും ദിവസങ്ങളിൽ കടുത്ത മാലിന്യനീക്ക പ്രതിസന്ധി ഉണ്ടാകും. താത്കാലിക ജോലി സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ഈ സമരം അപ്പാർട്മെന്റുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മാലിന്യ നീക്കത്തെയാണ് കൂടുതലായും ബാധിക്കുക. ബിബിഎംപി പരിധിയിൽ ജോലി ചെയ്യുന്ന 5000 ൽപരം ശുചീകരണ തൊഴിലാളികൾ ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി അണിനിരന്നു. ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസോ ശുദ്ധജലമോ ശുചിമുറി സംവിധാനങ്ങളോ അധികൃതർ ലഭ്യമാക്കുന്നില്ലെന്നും സമരക്കാർ…
Read More