ബെംഗളൂരു: സംസ്ഥാന വ്യാപകമായി ശുചീകരണ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പ്രതിഷേധം തുടർന്നാൽ വരും ദിവസങ്ങളിൽ കടുത്ത മാലിന്യനീക്ക പ്രതിസന്ധി ഉണ്ടാകും.
താത്കാലിക ജോലി സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ഈ സമരം അപ്പാർട്മെന്റുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മാലിന്യ നീക്കത്തെയാണ് കൂടുതലായും ബാധിക്കുക.
ബിബിഎംപി പരിധിയിൽ ജോലി ചെയ്യുന്ന 5000 ൽപരം ശുചീകരണ തൊഴിലാളികൾ ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായി അണിനിരന്നു.
ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസോ ശുദ്ധജലമോ ശുചിമുറി സംവിധാനങ്ങളോ അധികൃതർ ലഭ്യമാക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.