കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

Read More

ജോലിക്ക് കൂലിയില്ല; പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ

ബെം​ഗളുരു; കനത്ത പ്രതിഷേധവുമായി ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ രം​ഗത്ത്. ശമ്പളം ഉൾപ്പെടെയുള്ളവ കിട്ടാക്കനി ആയതോടെയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ ആരോപിയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് കാഷ്വൽ ജീവനക്കാരാണ് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ​ഗ്രാമപഞ്ചായത്തുകളിൽ ആകെ ഏകദേശം 60,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Read More
Click Here to Follow Us