കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തും, ആത്മവിശ്വാസത്തോടെ ഡി. കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ വിള്ളലുകളുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച്‌ ഡി.കെ ശിവകുമാർ രംഗത്ത്. കർണാടക കോൺഗ്രസ്‌  ഒരു “ഐക്യ വീടാണ്” അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ “കൂട്ടായ നേതൃത്വത്തിന്” കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പിൽ കർണ്ണാടകയെ കോൺഗ്രസിനെ ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി. അടുത്ത ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More

അടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ്‌ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം. സംസ്ഥാനത്ത് ബി ജെ…

Read More

പാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുത് ; രാഹുൽ ഗാന്ധി

ബെംഗളൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ച് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി നേതൃത്വത്തെക്കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി സംസാരിക്കരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം കർണാടക രാഷ്ട്രീയകാര്യ സമിതിയുടെ യോഗത്തിൽ രാഹുൽഗാന്ധി പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുളള നിർദ്ദേശങ്ങൾ നൽകിയത്. ‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കർണാടകയിലെ മുഴുവൻ പാർട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നേതാക്കൾ…

Read More

കർണാടകയിൽ മുഖ്യമന്ത്രി പദം തേടി എസ്. ആർ. പാട്ടീലും

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എസ് ആര്‍ പാട്ടീല്‍ അനുയോജ്യനെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എം വീരപ്പ മൊയ്ലി. കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കംവുമായി എം വീരപ്പ മൊയ്ലിയുടെ രംഗപ്രവേശം. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് രണ്ടാഴ്ച മുമ്പ് സൂചന നല്‍കിയതിന് പിന്നാലെയാണ് ബദല്‍ നിര്‍ദ്ദേശവുമായി വീരപ്പമൊയ്‌ലി എത്തിയിരിക്കുന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ അവസാന തെരഞ്ഞെടുപ്പെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക…

Read More

വാർഡ് തിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കുക: ബിബിഎംപിയോട് ആവശ്യപെട്ട് പോൾ പാനൽ

ബെംഗളൂരു: വാർഡ് അടിസ്ഥാനത്തിലുള്ള സംവരണ പട്ടിക പ്രസിദ്ധീകരിക്കാനും ബിബിഎംപി തിരഞ്ഞെടുപ്പ് ഉടൻ നടത്താനുമുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് വാർഡ് തിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരസമിതിയോട് ആവശ്യപ്പെട്ടു. സർക്കാർ പ്രസിദ്ധീകരിച്ച ഡീലിമിറ്റേഷൻ റിപ്പോർട്ട് ഉദ്യോഗസ്ഥർ പരിഗണിക്കണമെന്നും അതിനനുസരിച്ച് പട്ടിക തയ്യാറാക്കണമെന്നും കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. എല്ലാ വാർഡുകളിലെയും വോട്ടർ പട്ടികയുടെ കരട് ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കുകയും അത് കമ്മീഷനെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും അറിയിക്കുകയും വേണം. കരട് പട്ടികയിൽ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ സ്വീകരിക്കാനും അന്തിമ…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം ഉടൻ

ഡൽഹി: രാജ്യത്തിന്‍റെ 15ാംമത് രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഉടൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങിയത്. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു ആണ് മുന്നിൽ. ദ്രൗപദി മുർമുവിന് 540 വോട്ടുകളും, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകളും ലഭിച്ചു. ആകെ 748 വോട്ടുകളാണ് പാർലമെന്റിൽ പോൾ ചെയ്തത്. ഇതിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകൾ ലഭിച്ചു. ഭരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി…

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ

ന്യൂഡൽഹി : പാര്‍ലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം, , ഇന്ത്യയുടെ സര്‍വ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌ സിന്‍ഹയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ദ്രൗപദി മുര്‍മു ഗോത്രവര്‍ഗ്ഗക്കാരിയാണ്. വോട്ട് മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read More

ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പെന്ന് കർണാടക സർക്കാർ 

ബെംഗളൂരു: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്‍ഡിഎയുടെ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും മുര്‍മൂവിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . കര്‍ണ്ണാടക നിയമസഭ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്‍‌ഡി‌എയും അതിന്റെ സഖ്യകക്ഷികളും മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്ളവരും തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മ്മൂവിന് വോട്ട് രേഖപ്പെടുത്തും. വളരെ കൃത്യമായ കാഴ്ചപ്പാടുള്ള സ്ത്രീയായതിനാലും വനവാസി ജനവിഭാ​ഗത്തില്‍ നിന്ന് വിജയിച്ച്‌ വന്നിട്ടുള്ള സ്ത്രീയായതിനാലും പ്രതിപക്ഷ പാര്‍ട്ടികളില്‍…

Read More

രാഷ്ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതല്‍

ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെതിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. പാര്‍ലമെന്റ് മന്ദിരത്തിലും നിയമസഭാമന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുക. പാര്‍ലമെന്റില്‍ 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പുകേന്ദ്രം. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ ഉണ്ടാവുക. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലാണ് ഇക്കുറി വരണാധികാരി. അതേസമയം, ഇന്ന് പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനം ഇന്ന്…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎൽഎമാർ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് മാറി

ബെംഗളൂരു: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക ബിജെപി എംഎൽഎമാരെ ശനിയാഴ്ച വൈകീട്ട് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെത്തുടർന്ന്, ബിജെപി ചീഫ് വിപ്പ് എം സതീഷ് റെഡ്ഡി 121 എംഎൽഎമാരോട് തിങ്കളാഴ്ച രാവിലെ വരെ വിധാന സൗധയിലേക്ക് വോട്ട് ചെയ്യാൻ പോകുന്നത് വരെ ഹോട്ടലിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിൽ പരിശീലനം നേടിയ മൂന്ന് പേർ ഞായറാഴ്ച വോട്ടിംഗുമായി ബന്ധപ്പെട്ട് മൂന്ന് മോക്ക് ഡ്രില്ലുകൾ നടത്തും. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ശേഷം സമീപ മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് വീടുകളിലേക്ക് മടങ്ങാനും തിങ്കളാഴ്ച…

Read More
Click Here to Follow Us