യുവ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർഥികളാണ് പൊലീസിനെ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read More

തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു

ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.

Read More

മദ്യപിച്ച് എത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞു വീണു

ബെംഗളൂരു: ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവീണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.

Read More

കണ്ണിനു താഴെയുള്ള മുറിവ് ഫെവി ക്വിക്ക്‌ തേച്ച് ഒട്ടിച്ച് ഡോക്ടർ

തെലുങ്കാന: ഏഴ് വയസ്സുകാരന്റെ മുറിവില്‍ ഫെവി ക്വിക്ക് തേച്ച്‌ ഒട്ടിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് എംബിബിഎസ്  ഡോക്ടര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. മുറിവില്‍ ഫെവി ക്വിക്ക് തേച്ചതോടെ മുറിവ് ഗുരുതരമായെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു. വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവരാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ജോഗുലംബ ഗദ്വാള്‍ ജില്ലയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇവരുടെ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റത്. മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയില്‍ വീണ് ഇടത് കണ്ണിനു താഴെയായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ…

Read More

സംസ്ഥാന വ്യാപകമായി പണിമുടക്കി ഡോക്ടര്‍മാര്‍; സമരത്തിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി ഇന്ന് പണിമുടക്കുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു സമരം. ഇന്ന് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ…

Read More

കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു; ഡോക്ടർ കോമയിൽ

ബെംഗളൂരു: കാമുകിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത 27 കാരനായ ഡോക്ടറെ കാമുകിയുടെ സുഹൃത്തുക്കളാൽ ആക്രമിക്കപ്പെട്ടു. കൂട്ടുകാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ പ്രകോപിതരായ സുഹൃത്തുക്കളുടെ ക്രൂരമായി ആക്രമണത്തിന് ഇരയായ ഡോക്ടർ കോമയിലേക്ക് വീഴുകയായിരുന്നു. ചെന്നൈ സ്വദേശിയും ബിടിഎം ലേഔട്ടിൽ താമസക്കാരനുമായ വികാഷ് (27) യുക്രൈനിൽ നിന്നുമാണ് എംബിബിഎസ് പഠിച്ചത്. ചെന്നൈയിൽ രണ്ടുവർഷത്തെ പ്രാക്ടീസ് കഴിഞ്ഞ് നാലുമാസം മുമ്പ് ബെംഗളൂരുവിലെത്തിയ അദ്ദേഹം, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നറിയപ്പെടുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റിന് തയ്യാറെടുക്കുകയായിരുന്നു. സെപ്തംബർ…

Read More

ട്രാഫിക്കിൽ കുടുങ്ങി; കൃത്യസമയത്ത് ഓപ്പറേഷൻ നടത്താൻ ഡോക്ടർ ഓടിയത് 3 കിലോമീറ്റർ

ബെംഗളൂരു: കുപ്രസിദ്ധമായ ബംഗളൂരു ട്രാഫിക് കാരണം ശസ്ത്രക്രിയയ്ക്ക് വൈകിയ ഒരു ഡോക്ടർ, തന്റെ കാർ ഉപേക്ഷിച്ച് ബാക്കി ദൂരം ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. ഗാസ്‌ട്രോഎൻട്രോളജി സർജൻ ഡോ. ഗോവിന്ദ് നന്ദകുമാർ അടിയന്തര ലാപ്രോസ്‌കോപ്പിക് പിത്തസഞ്ചി ശസ്ത്രക്രിയ നടത്തുന്നതിനായി സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. യാത്രയുടെ അവസാന ഘട്ടത്തിലായപ്പോളാണ്, താൻ ഭയങ്കരമായി വൈകുകയാണെന്ന് ഡോക്റ്റർ മനസ്സിലാക്കിയത്. അവസാന സ്ട്രെച്ച് സാധാരണയായി 10 മിനിറ്റ് എടുക്കും. എന്നാൽ ട്രാഫിക്കിൽ കുടുങ്ങിയതോടെ വൈകിയതിൽ ഡോക്റ്റർ പരിഭ്രാന്തനായി. തുടർന്ന് ഗൂഗിൾ മാപ്‌സ് പരിശോധിച്ചപ്പോൾ, ആശുപത്രിയിലേക്കു എത്തിപ്പെടാൻ ഇനിയും 45…

Read More

റോഡിലെ തർക്കം; ക്യാബ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: റോഡിൽ ഉണ്ടായ തർക്കത്തിൽ ക്യാബ് ഡ്രൈവറെ മർദ്ദിച്ചതിന് 29 കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തതായി കബ്ബൺ പാർക്ക് പോലീസ് അറിയിച്ചു. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സഞ്ജയ് കെ.ടിയാണ് പ്രതി. കെമ്പഗൗഡ നഗറിലെ രാമഞ്ജിനപ്പ വി (39) ആണ് ക്യാബ് ഡ്രൈവർ. ആഡംബര കാർ ഓടിച്ച ഡോക്ടർ തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ക്യാബ് ഡ്രൈവർ പോലീസിനോട് പറഞ്ഞു. ശരിയായ രീതിയിൽ വാഹനമോടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്ന്, ഡോക്ടർ പ്രകോപിതനാകുകയും ക്യാബിയെ മോശമായി മർദ്ദിക്കുകയും ചെയ്തു. ആഗസ്റ്റ് 28 ന് യുബി സിറ്റിയിൽ…

Read More

ഹോട്ടലിൽ സർക്കാർ ഡോക്ടർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

DOCTOR KILLS SELF IN HOTEL

ചെന്നൈ: റോയപ്പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ (ജിആർഎച്ച്) ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്ന ഡോക്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടലൂർ സ്വദേശി മഹേശ്വരനെയാണ് (34) വ്യാഴാഴ്ച രാവിലെ മൈലാപ്പൂരിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ കൂടിയായ നന്ദിനിയാണ് മഹേശ്വരന്റെ ഭാര്യ. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്നുള്ള ആത്മഹത്യാക്കുറിപ്പും കൂടാതെ ഇയാളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞ സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്‌. സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും ഫോറൻസിക് പരിശോധനയ്ക്കായി മുറിയിൽ നിന്ന്  പോലീസ് ശേഖരിച്ചു. റോയപ്പേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മൃതദേഹം…

Read More
Click Here to Follow Us