ഹോട്ടലിൽ സർക്കാർ ഡോക്ടർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

DOCTOR KILLS SELF IN HOTEL

ചെന്നൈ: റോയപ്പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ (ജിആർഎച്ച്) ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്ന ഡോക്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടലൂർ സ്വദേശി മഹേശ്വരനെയാണ് (34) വ്യാഴാഴ്ച രാവിലെ മൈലാപ്പൂരിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ കൂടിയായ നന്ദിനിയാണ് മഹേശ്വരന്റെ ഭാര്യ.

  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്നുള്ള ആത്മഹത്യാക്കുറിപ്പും കൂടാതെ ഇയാളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞ സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്‌. സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും ഫോറൻസിക് പരിശോധനയ്ക്കായി മുറിയിൽ നിന്ന്  പോലീസ് ശേഖരിച്ചു.

റോയപ്പേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജി.ആർ.എച് ലേക്ക് അയച്ചു.  

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts