മെഡിക്കൽ കോളേജിലെ 66 വിദ്യാർത്ഥികൾക്ക് കോവിഡ്.-19; ഹോസ്റ്റൽ സീൽ ചെയ്തു.

hostel closed

ബെംഗളൂരു: ധാർവാഡിലെ റസിഡൻഷ്യൽ കോളജായ എസ്ഡിഎം മെഡിക്കൽ കോളജിൽ 66 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എസ്ഡിഎം മെഡിക്കൽ കോളജിൽ 400 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് ജില്ലാ അധികൃതർ പറയുന്നത്. പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവരിൽ ആർക്കും സ്ഥിതി ഗുരുതരമല്ല. കോളേജിലെ എല്ലാ മെഡിക്കൽ വിഭാഗങ്ങളും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കോവിഡ് മൂലം ഹോസ്റ്റൽ സീൽ ചെയ്തു കഴിഞ്ഞു, ഇതുവരെ 300 വിദ്യാർത്ഥികളെ കോവിഡ് 19 പരിശോധന നടത്തിയതായും, ബാക്കിയുള്ള വിദ്യാർത്ഥികൾക്കായി കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഫലം കാത്തിരിക്കുന്നവരെയും…

Read More

ജൂനിയർ എഞ്ചിനീയറുടെ വീടിന്റെ ഡ്രെയിൻ പൈപ്പിൽ നിന്നും ലക്ഷങ്ങൾ പിടിച്ചെടുത്തു.

LAKHS SEIZED FROM ENGINEER'S HOUSE

ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിഡബ്ല്യുഡി ജൂനിയർ അസിസ്റ്റന്റ് എഞ്ചിനീയറുടെ കലബുറഗിയിലെ വീടിന്റെ ഡ്രെയിൻ പൈപ്പിൽ നിന്ന് 13 ലക്ഷം രൂപ പുറത്തെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അതിനുപുറമെ 54 ലക്ഷം രൂപയും, 36 ഏക്കർ കൃഷിഭൂമി, രണ്ട് വീടുകൾ, ബംഗളൂരുവിലെ ഒരു സ്ഥലം എന്നിവയ്ക്കുള്ള സ്വത്ത് രേഖകൾ, മൂന്ന് കാറുകൾ, സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ പെടുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ അസിസ്റ്റന്റ് എൻജിനീയറായ ശാന്തന ഗൗഡയുടെ വീട്ടിൽ നിന്നാണ് ഈ പണവും…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 306 റിപ്പോർട്ട് ചെയ്തു. 224 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 224 ആകെ ഡിസ്ചാര്‍ജ് : 2949853 ഇന്നത്തെ കേസുകള്‍ : 306 ആകെ ആക്റ്റീവ് കേസുകള്‍ : 6492 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38187 ആകെ പോസിറ്റീവ് കേസുകള്‍ : 2994561 ഇന്നത്തെ…

Read More

ഹോട്ടലിൽ സർക്കാർ ഡോക്ടർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.

DOCTOR KILLS SELF IN HOTEL

ചെന്നൈ: റോയപ്പേട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ (ജിആർഎച്ച്) ജനറൽ പ്രാക്ടീഷണറായി ജോലി ചെയ്യുകയായിരുന്ന ഡോക്ടറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടലൂർ സ്വദേശി മഹേശ്വരനെയാണ് (34) വ്യാഴാഴ്ച രാവിലെ മൈലാപ്പൂരിലെ നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടർ കൂടിയായ നന്ദിനിയാണ് മഹേശ്വരന്റെ ഭാര്യ. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്നുള്ള ആത്മഹത്യാക്കുറിപ്പും കൂടാതെ ഇയാളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞ സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്‌. സിറിഞ്ചും ഗ്ലൂക്കോസ് കുപ്പിയും ഫോറൻസിക് പരിശോധനയ്ക്കായി മുറിയിൽ നിന്ന്  പോലീസ് ശേഖരിച്ചു. റോയപ്പേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മൃതദേഹം…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (25-11-2021).

കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

സംസ്ഥാനത്തെ മഴക്കെടുതി: മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രസംഘം ചർച്ചനടത്തി.

STALIN

ചെന്നൈ: സംസ്ഥാനത്ത് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘതോടൊപ്പം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ചനടത്തി. ഞായറാഴ്ചയാണ് കേന്ദ്രസംഘം ചെന്നൈയിൽ എത്തിയത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ മുതിർന്ന മന്ത്രിമാരും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇടക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് കേന്ദ്രസംഘത്തോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തിലെയും പുതുച്ചേരിയിലെയും പ്രദേശങ്ങളാണ് കേന്ദ്രസംഘം സന്ദർശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ശർമയുടെ നേതൃത്വത്തിൽ ഏഴംഗസംഘമാണ് മഴക്കെടുതികൾ വിലയിരുത്തിയത്. ബുധനാഴ്ച സെക്രട്ടേറിയറ്റിൽ സ്റ്റാലിനെ കണ്ടശേഷം സംഘം വീണ്ടും ഡൽഹിയിലേക്ക് മടങ്ങി. #NorthEastMonsoon வெள்ளப்…

Read More

കൊല്ലപ്പെട്ട എസ്.എസ്.ഐ.യുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായധനം കൈമാറി.

HANDOVERED MONEY MK STALIN

ചെന്നൈ : ആടുമോഷ്ടാക്കൾ വെട്ടിക്കൊലപ്പെടുത്തിയ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ എസ്.ഐ. സി. ഭൂമിനാഥന്റെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപയുടെ സഹായധനം കൈമാറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽനിന്ന് ഒരുകോടി രൂപയുടെ ചെക്ക് ഭൂമിനാഥന്റെ ഭാര്യയും മകനും ചേർന്നാണ് ഏറ്റുവാങ്ങിയത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും മാറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. காவல் பணியின் போது வீரமரணம் அடைந்த திருச்சி மாவட்டம் திருவெறும்பூர் உட்கோட்டம் நவல்பட்டு காவல் நிலைய சிறப்பு உதவி ஆய்வாளர் திரு.பூமிநாதன் அவர்களின் குடும்பத்துக்கு முதலமைச்சரின் பொது நிவாரண நிதியிலிருந்து ரூ.1 கோடிக்கான…

Read More

എടിഎം സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊന്നു.

ബല്ലാരി: ഐസിഐസിഐ ബാങ്ക് എടിഎം സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ബല്ലാരി റോയൽ സർക്കിളിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഹുബ്ബള്ളി സ്വദേശി ബസവരാജാണ് കൊല്ലപ്പെട്ടത് അക്രമികൾ എടിഎമ്മിൽ കയറി ഗാർഡിനെ വെട്ടിക്കൊലപ്പെടുത്തുന്നതും രണ്ടു മിനിറ്റിനുള്ളിൽ അവർ മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവർ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് മോഷണത്തിനാണോ അതോ വ്യക്തിപരമായ പ്രതികാരത്തിനാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എസ്.പി. സെയ്ദുലു ആദവത്തും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. തുടരന്വേഷണംപുരോഗമിക്കുകയാണ്  

Read More

സംസ്ഥാനത്ത് 8 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;

ബെംഗളൂരു: ജില്ലയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജയ് സിംഗ് (21), മുഖേഷ് സിംഗ് (20), മനീഷ് ടിർക്കി (33), മുനീം സിംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജയ് സിങ്ങും മുഖേഷും മധ്യപ്രദേശിൽ നിന്നും മുനീം ജാർഖണ്ഡിൽ നിന്നുമുള്ളവരാണ്. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ടൈൽ ഫാക്ടറിയുടെ പരിസരത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കവേ തട്ടികൊണ്ടുപോയ സംഘം  ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളുകയായിരുന്നു. സംഭവത്തിന് ശേഷം…

Read More

സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയും

ബെംഗളൂരു : നിരവധി വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും പ്രവർത്തകരുടെയും ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി കർണാടക സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. വടക്കൻ കർണാടകയിലെ ബിദാർ, റായ്ച്ചൂർ, കലബുറഗി, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയപുര എന്നീ ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമാണ് മുട്ടയെന്ന് നവംബർ 23-ലെ ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് പകരം വാഴപ്പഴം നൽകും. പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയ്‌ക്കെതിരെ പോരാടാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്, ഇതിൽ ഏഴ് ജില്ലകളിൽ കേസുകൾ കൂടുതലാണെന്ന് സർക്കാർ അറിയിച്ചു. 6…

Read More
Click Here to Follow Us