സംസ്ഥാനത്തെ മഴക്കെടുതി: മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രസംഘം ചർച്ചനടത്തി.

STALIN

ചെന്നൈ: സംസ്ഥാനത്ത് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘതോടൊപ്പം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ചനടത്തി. ഞായറാഴ്ചയാണ് കേന്ദ്രസംഘം ചെന്നൈയിൽ എത്തിയത്. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ മുതിർന്ന മന്ത്രിമാരും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

ഇടക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് കേന്ദ്രസംഘത്തോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

സംസ്ഥാനത്തിലെയും പുതുച്ചേരിയിലെയും പ്രദേശങ്ങളാണ് കേന്ദ്രസംഘം സന്ദർശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ശർമയുടെ നേതൃത്വത്തിൽ ഏഴംഗസംഘമാണ് മഴക്കെടുതികൾ വിലയിരുത്തിയത്. ബുധനാഴ്ച സെക്രട്ടേറിയറ്റിൽ സ്റ്റാലിനെ കണ്ടശേഷം സംഘം വീണ്ടും ഡൽഹിയിലേക്ക് മടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts