എടിഎം സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊന്നു.

ബല്ലാരി: ഐസിഐസിഐ ബാങ്ക് എടിഎം സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ബല്ലാരി റോയൽ സർക്കിളിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. ഹുബ്ബള്ളി സ്വദേശി ബസവരാജാണ് കൊല്ലപ്പെട്ടത്

അക്രമികൾ എടിഎമ്മിൽ കയറി ഗാർഡിനെ വെട്ടിക്കൊലപ്പെടുത്തുന്നതും രണ്ടു മിനിറ്റിനുള്ളിൽ അവർ മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ഇവർ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് മോഷണത്തിനാണോ അതോ വ്യക്തിപരമായ പ്രതികാരത്തിനാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എസ്.പി. സെയ്ദുലു ആദവത്തും സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. തുടരന്വേഷണംപുരോഗമിക്കുകയാണ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts