സംസ്ഥാനത്ത് 8 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;

ബെംഗളൂരു: ജില്ലയിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ജയ് സിംഗ് (21), മുഖേഷ് സിംഗ് (20), മനീഷ് ടിർക്കി (33), മുനീം സിംഗ് (20) എന്നിവരാണ് അറസ്റ്റിലായത്. ജയ് സിങ്ങും മുഖേഷും മധ്യപ്രദേശിൽ നിന്നും മുനീം ജാർഖണ്ഡിൽ നിന്നുമുള്ളവരാണ്.

ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലി ചെയ്തിരുന്ന ടൈൽ ഫാക്ടറിയുടെ പരിസരത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കവേ തട്ടികൊണ്ടുപോയ സംഘം  ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം ഓടയിൽ തള്ളുകയായിരുന്നു.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

സംഭവത്തിന് ശേഷം പ്രതികളിൽ രണ്ട് പേർ പുത്തൂരിലേക്ക് പോകുകയും മറ്റ് രണ്ട് പേർ ഫാക്ടറിയിലെ താമസസ്ഥലത്ത് തുടരുകയും മാതാപിതാക്കളോടൊപ്പം നിരപരാധിത്വം നടിച്ച് പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

മംഗളൂരു പോലീസ് കമ്മീഷണർ എൻ.ശശികുമാർ രണ്ട് ഡിസിപിമാരും നാല് എസിപിമാരും ഉൾപ്പെടുന്ന നാല് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. 19 ഫാക്ടറി തൊഴിലാളികളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും കോൾ ലിസ്റ്റുകൾ പരിശോധിക്കുകയും വഴിയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ ഇത്തരം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts