മെഡിക്കൽ കോളേജിലെ 66 വിദ്യാർത്ഥികൾക്ക് കോവിഡ്.-19; ഹോസ്റ്റൽ സീൽ ചെയ്തു.

hostel closed

ബെംഗളൂരു: ധാർവാഡിലെ റസിഡൻഷ്യൽ കോളജായ എസ്ഡിഎം മെഡിക്കൽ കോളജിൽ 66 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എസ്ഡിഎം മെഡിക്കൽ കോളജിൽ 400 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് ജില്ലാ അധികൃതർ പറയുന്നത്.

പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ ചിലർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവരിൽ ആർക്കും സ്ഥിതി ഗുരുതരമല്ല. കോളേജിലെ എല്ലാ മെഡിക്കൽ വിഭാഗങ്ങളും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കോവിഡ് മൂലം ഹോസ്റ്റൽ സീൽ ചെയ്തു കഴിഞ്ഞു,

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ഇതുവരെ 300 വിദ്യാർത്ഥികളെ കോവിഡ് 19 പരിശോധന നടത്തിയതായും, ബാക്കിയുള്ള വിദ്യാർത്ഥികൾക്കായി കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഫലം കാത്തിരിക്കുന്നവരെയും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ജില്ലാ കളക്ടർ നിതേഷ് പാട്ടീൽ അറിയിച്ചു. ഏകദേശം 3,000 സ്റ്റാഫ് അംഗങ്ങളും പരിശോധനയ്ക്ക് വിധേയരാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ട് ഉണ്ട് .

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ നടത്തിയ ഒരു പരിപാടിയിലൂടെയാണ് COVID-19 അണുബാധ പടരാൻ വഴി ഒരുക്കിയതെന്നും രോഗബാധിതരായ വിദ്യാർത്ഥികളുടെ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധനയും ജില്ലാ ഉദ്യോഗസ്ഥർ ആരംഭിക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

പോസിറ്റീവ് ആയ എല്ലാ വിദ്യാർത്ഥികൾക്കും കോളേജ് ഹോസ്റ്റലിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, കൂടാതെ കുട്ടികൾക്ക് വേണ്ട ഭക്ഷണവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതുകൊണ്ടു തന്നെ കുട്ടികളെ കെട്ടിടത്തിൽ നിന്ന് പുറത്തുപോക്ക് ഇറക്കില്ലന്നും കളക്ടർ കൂട്ടിച്ചേർത്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts