ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിഡബ്ല്യുഡി ജൂനിയർ അസിസ്റ്റന്റ് എഞ്ചിനീയറുടെ കലബുറഗിയിലെ വീടിന്റെ ഡ്രെയിൻ പൈപ്പിൽ നിന്ന് 13 ലക്ഷം രൂപ പുറത്തെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
അതിനുപുറമെ 54 ലക്ഷം രൂപയും, 36 ഏക്കർ കൃഷിഭൂമി, രണ്ട് വീടുകൾ, ബംഗളൂരുവിലെ ഒരു സ്ഥലം എന്നിവയ്ക്കുള്ള സ്വത്ത് രേഖകൾ, മൂന്ന് കാറുകൾ, സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ പെടുന്നു.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ അസിസ്റ്റന്റ് എൻജിനീയറായ ശാന്തന ഗൗഡയുടെ വീട്ടിൽ നിന്നാണ് ഈ പണവും സ്വത്തുക്കളും കണ്ടെടുത്തത്.
പിടിച്ചെടുത്ത പണവും സ്വർണവും കണക്കില്ലാത്തതാണെന്നും അദ്ദേഹത്തിന്റെ വരുമാനത്തിന് ആനുപാതികമല്ലാത്തതുമാണെന്ന് അഴിമതി വിരുദ്ധ ബ്യൂറോ (എബിസി) ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ACB officials seize Rs 13 lakh cash from a drain pipe from the home of a junior engineer in the PWD Department in Kalaburagi #Karnataka. pic.twitter.com/uA7d4V27Fp
— Nitin B (@NitinBGoode) November 24, 2021