കണ്ണിനു താഴെയുള്ള മുറിവ് ഫെവി ക്വിക്ക്‌ തേച്ച് ഒട്ടിച്ച് ഡോക്ടർ

തെലുങ്കാന: ഏഴ് വയസ്സുകാരന്റെ മുറിവില്‍ ഫെവി ക്വിക്ക് തേച്ച്‌ ഒട്ടിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് എംബിബിഎസ്  ഡോക്ടര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. മുറിവില്‍ ഫെവി ക്വിക്ക് തേച്ചതോടെ മുറിവ് ഗുരുതരമായെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവരാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ജോഗുലംബ ഗദ്വാള്‍ ജില്ലയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇവരുടെ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റത്. മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയില്‍ വീണ് ഇടത് കണ്ണിനു താഴെയായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ഡോ. നാഗാര്‍ജുനയാണ് കുട്ടിയെ ചികിത്സിച്ചത്. മുറിവ് തുന്നിച്ചേര്‍ക്കുന്നതിനു പകരം ഫെവിക്വിക്ക് തേച്ച്‌ ഒട്ടിക്കുകയായിരുന്നു. ഇതോടെ കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇതോടെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് മുറിവില്‍ ഫെവിക്വിക്ക് തേച്ച കാര്യം രക്ഷിതാക്കളും അറിയുന്നത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

മാതാപിതാക്കള്‍ ആശുപത്രിയിലെത്തി ഡ‍ോക്ടറേയും സഹായികളേയും ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചികിത്സിക്കുന്ന സമയത്ത് കറണ്ട് പോയതിനാല്‍ അബദ്ധത്തില്‍ ഫെവിക്വിക്ക് തേച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts