ചെന്നൈ: തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. കടലൂരിന് സമീപം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. കുച്ചിപ്പാളയത്ത് ഗെഡിലത്താണ് അപകടം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ കൂടി മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഗ്നിരക്ഷാ സേനയെത്തിയാണ്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read MoreTag: died
പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ അന്തരിച്ചു
കൊൽക്കത്ത : കെകെ എന്നറിയപ്പെടുന്ന പ്രശസ്ത ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് ചൊവ്വാഴ്ച നടന്ന സംഗീത പരിപാടിക്ക് ശേഷം 53 ആം വയസ്സിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു, കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ കച്ചേരി കഴിഞ്ഞ് 53 കാരനായ ഗായകൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയ ശേഷം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഗായിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സിഎംആർഐ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. കൃഷ്ണകുമാർ കുന്നത്ത്, എന്ന പേരുള്ള ഗായകൻ അദ്ദേഹത്തിന്റെ സ്റ്റേജ് നാമമായ കെ.കെ. എന്നാണ് അറിയപ്പെട്ടിരുന്നത്. 1990 കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ…
Read More16കാരിയായ പെൺകുട്ടി സ്‌കൂൾ ബസിന്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ചു
ബെംഗളൂരു: സ്‌കൂൾ ബസിന്റെ ചക്രത്തിനടിയിൽപ്പെട്ട് 16 വയസ്സുകാരി മരിച്ചു. മരിച്ച കീർത്തനയും പരിക്കുകളോടെ രക്ഷപെട്ട സഹോദരി ഹർഷിതയും സുഹൃത്ത് ദർശനും ബനശങ്കരി ദേവഗൗഡ പെട്രോൾ ബങ്കിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിൽ ബൈക്കിൽ ട്രിപ്പിൾ ഓടിച്ചുവരുന്നതിനിടെയാണ് സംഭവം. മൂന്നുപേരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഡൽഹി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളുടെ സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബസ് അമിതവേഗതയിലും വേഗത്തിൽ ആയിരുന്നെന്നും മൂവരുടെയും ബൈക്കിന്റെ പിന്നിൽ നിന്ന് ഇടിക്കുകയും മൂവരും വാഹനത്തിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. നിസാര പരിക്കുകളോടെ ഹർഷിതയും ദർശനും വഴിയരികിലേക്ക് വീണപ്പോൾ കീർത്തന…
Read Moreഹംപിക്ക് സമീപം വിദേശ സഞ്ചാരി മരിച്ചു
ബെംഗളൂരു: അനെഗുണ്ടിക്ക് സമീപം 67 കാരനായ വിദേശയാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു. സിംഗപ്പൂർ പൗരനായ സെൽവനാഥനാണ് മരിച്ചത്. ഹംപിക്കടുത്തുള്ള അനെഗുണ്ടിയിലെ നവ ബൃന്ദാവന ഗഡ്ഡേയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
Read Moreക്ഷേത്ര രഥത്തിന്റെ ചക്രങ്ങൾക്കിടയിൽ പെട്ട് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്
ബെംഗളൂരു: ഞായറാഴ്ച പാർവതി ബേട്ടയിൽ ബ്രഹ്മരഥോത്സവത്തിനിടെ രഥത്തിനിടയിൽ പെട്ട് 27കാരനയ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്തജനങ്ങൾ ആവേശത്തോടെ രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചലിക്കുന്ന രഥത്തിനരികിലേക്ക് ഭക്തർ എത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിനുമിടയിൽ സർപ്പഭൂഷൺ നിലത്തു വീഴുകയും രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മരിക്കുകയുമാണ് സംഭവിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അപകടത്തിൽ മറ്റ് രണ്ട് പേർക്കുകൂടി കൈകാലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ടൗൺ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി മൈസൂരുവിലേക്ക് മാറ്റി.
Read Moreബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ഡെലിവറി ബോയി മരിച്ചു
ബെംഗലൂരു: ബിബിഎംപി ട്രക്കുകൾ ഉൾപ്പെട്ട മുൻ അപകടങ്ങളുടെ ആവർത്തനമെന്ന നിലയിൽ, ശനിയാഴ്ച വൈകുന്നേരം തനിസാന്ദ്രയിലെ റെയിൽവേ പാലത്തിനടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നു. യാദ്ഗിർ ജില്ലയിലെ സുരപുര താലൂക്ക് സ്വദേശിയും കോതനൂർ സ്വദേശിയുമായ ദേവണ്ണയാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ദേവണ്ണ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ നാഗവാരയിൽ നിന്ന് ഹെഗ്‌ഡെ നഗറിലേക്ക് ബൈക്കിൽ (ഹീറോ സ്‌പ്ലെൻഡർ) സഞ്ചരിക്കുകയായിരുന്നു ദേവണ്ണ. സംഭവ ദിവസം…
Read Moreകാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 4 വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് നാല് വയസ്സായ ആൺകുട്ടി മരിച്ചു. പലചരക്ക് കടയിലേക്ക് പോകുന്നതിനായി അച്ഛൻ ഹനുമന്തപ്പയ്‌ക്കൊപ്പം ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സോമസുന്ദർപാളയയിലെ റോഡിലൂടെ അവിനാഷ് നടന്നുപോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. അപാകത്തിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട അവിനാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഹനുമന്തപ്പ റോഡിന് മറുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഹനുമന്തപ്പ. അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിച്ച കാർ ഡ്രൈവറായ അന്ദനയ്യയെ (37) ഇലക്ട്രോണിക്‌സ് സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഇന്ത്യന്‍ പര്‍വ്വതാരോഹകന് ദാരുണാന്ത്യം
ദില്ലി: ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണന്‍ അയ്യരാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വ്വതമായ മൗണ്ട് കാഞ്ചന്‍ജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. 82,000 അടിയാണ് കാഞ്ചന്‍ജംഗയുടെ ഉയരം. എന്നാല്‍ 8,586 അടി ഉയരത്തില്‍ എത്തിയതോടെ തളര്‍ന്ന് പോയ നാകായണന്‍ അയ്യര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയര്‍ അഡ്വഞ്ചേഴ്സിന്റെ നിവേഷ് കര്‍കി പറഞ്ഞു. ഈ വര്‍ഷം കാഞ്ചന്‍ജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണന്‍ അയ്യര്‍.
Read Moreമലയാളായി യുവാവ് അപകടത്തിൽ മരിച്ചു
ബെംഗളൂരു: ഹാവേരി റാണിബാന്നൂറിലുണ്ടായ അപകടത്തിൽ നിലമ്പൂർ പോത്തുകൽ എടപ്പറ്റ വീട്ടിൽ ഫിറോ സഖാവിന്റെ മകൻ സഹൽ (24) മരിച്ചു. സഹൽ ബെംഗളൂരുവിൽ സി.എ വിദ്യാർത്ഥിയാണ്. കാറിൽ സഹയാത്രികരായിരുന്ന സഹലിന്റെ ബന്ധുക്കൾ ഡാനിഷ് അലി അത്തർ, ഭാര്യ സൈനബ, സുഹൃത് ആസ്വിൻ പാട്ടീൽ എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗോവയിൽ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങവേ ഹുബ്ബലി ദേശീയപാതയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മാതാവ്: സൗദ സഹോദരി: സഹ്വ
Read Moreവിദേശ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു;
ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്‌സിന് അവസാന വർഷത്തിന് ചേർന്ന ഉഗാണ്ടയിൽ നിന്നുള്ള 24 കാരിയായ വിദ്യാർത്ഥി ബെംഗളൂരുവിലെ റെസിഡൻഷ്യൽ ഫെസിലിറ്റിയുടെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരു റൂറൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന GITAM യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിദേശ വിദ്യാർത്ഥിനി വീണു മരിച്ചതിനെത്തുടർന്ന് കർണാടകയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കിയതായി വ്യാഴാഴ്ച പോലീസ് അറിയിച്ചു. ഹസീന എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന വാർത്ത കാമ്പസിൽ പ്രചരിച്ചതിന്…
Read More