കൊൽക്കത്ത : കെകെ എന്നറിയപ്പെടുന്ന പ്രശസ്ത ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് ചൊവ്വാഴ്ച നടന്ന സംഗീത പരിപാടിക്ക് ശേഷം 53 ആം വയസ്സിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു,
കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ കച്ചേരി കഴിഞ്ഞ് 53 കാരനായ ഗായകൻ താമസിക്കുന്ന ഹോട്ടലിൽ എത്തിയ ശേഷം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഗായിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സിഎംആർഐ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു.
കൃഷ്ണകുമാർ കുന്നത്ത്, എന്ന പേരുള്ള ഗായകൻ അദ്ദേഹത്തിന്റെ സ്റ്റേജ് നാമമായ കെ.കെ. എന്നാണ് അറിയപ്പെട്ടിരുന്നത്. 1990 കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ വൻ ഹിറ്റായി മാറിയ പാൽ, യാരോൻ തുടങ്ങിയ ഗാനങ്ങൾക്കാണ് കെ.കെ പേരുകേട്ടിരുന്നത്. ഈ ഗാനങ്ങൾ സ്‌കൂൾ, കോളേജ് വിടവാങ്ങൽ, കൗമാര സാംസ്‌കാരിക പരിപാടികൾ എന്നിവയ്‌ക്ക് ഇടയിൽ പലപ്പോഴും കേട്ടിരുന്നു.
കെ.കെ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളും അഭിനേതാക്കളും ആരാധകരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.