വിദേശ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു;

ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്‌സിന് അവസാന വർഷത്തിന് ചേർന്ന ഉഗാണ്ടയിൽ നിന്നുള്ള 24 കാരിയായ വിദ്യാർത്ഥി ബെംഗളൂരുവിലെ റെസിഡൻഷ്യൽ ഫെസിലിറ്റിയുടെ ആറാം നിലയിൽ നിന്ന് വീണ് മരിച്ചു. ബംഗളൂരു റൂറൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന GITAM യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിദേശ വിദ്യാർത്ഥിനി വീണു മരിച്ചതിനെത്തുടർന്ന് കർണാടകയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ശക്തമാക്കിയതായി വ്യാഴാഴ്ച പോലീസ് അറിയിച്ചു. ഹസീന എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന വാർത്ത കാമ്പസിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ്, ഹോസ്റ്റൽ കെട്ടിടങ്ങൾ അടിച്ചു തകർത്തു.

  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'

ചുരുങ്ങിയ സമയത്തിനുള്ളിൽ ക്യാമ്പസ് യുദ്ധഭൂമിയായി മാറിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us