ഗർഭിണിയ്ക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; അമ്മയും ഗർഭസ്ഥ ശിശുക്കളും മരിച്ചു

ബെംഗളൂരു: ആധാർ കാർഡോ തായി (പ്രസവ) കാർഡോ ഇല്ലാത്തതിനാൽ തുമാകൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ സ്ത്രീ വ്യാഴാഴ്ച മരിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ, ഉത്തരവിടുകയും അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും പറഞ്ഞു. ഇരട്ടക്കുട്ടികളെ പ്രസവിച്ച കസ്തൂരിയെ (30) പ്രവേശിപ്പിക്കാൻ ഡോക്ടറും ആശുപത്രി ജീവനക്കാരും വിസമ്മതിക്കുകയും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ കൂലിപ്പണിക്കാരിയായ യുവതിക്ക് ബെംഗളൂരുവിലേക്ക് പോകുന്നതിന് ആംബുലൻസിന് പണം ക്രമീകരിക്കാനാകാതെ ബുധനാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.…

Read More

കനത്ത മഴയിൽ 2 മരണം

ചെന്നൈ : തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ചെന്നൈയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ തോരാതെ പെയ്യുന്ന മഴയിൽ കൊളത്തൂർ പ്രദേശവാസികളും വെള്ളക്കെട്ടിൽ വലഞ്ഞു. അതിനിടെ, അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്തെ പതിനാറ് ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകി

Read More

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 21 വയസ്സുകാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസുരുവിന് സമീപം 21 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനുപോയ കോളേജ് വിദ്യാർഥിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൈസൂരു ജില്ലയിലെ ടി. നർസിപുര താലൂക്കിലെ മല്ലികാർജുനസ്വാമിക്ഷേത്ര മലയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മഞ്ജുനാഥ (21) ആണ് മരിച്ചത്. മൈസൂരു മഹാരാജ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിയാണ് മഞ്ജുനാഥ്‌. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽനിന്ന്‌ വരുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലി മഞ്ജുനാഥിനുനേർക്ക് ചാടിവീഴുകയായിരുന്നു. സുഹൃത്തുക്കൾ പുള്ളി പുലിയെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ മഞ്ജുനാഥ സംഭവസ്ഥലത്തുതന്നെ മരിച്ചു.…

Read More

ഭഗത് സിംഗിന്റെ വധശിക്ഷ റിഹേഴ്സൽ, 12 വയസുകാരൻ മരിച്ചു 

ബെംഗളൂരു: ഭഗത് സിംഗിന്റെ വധശിക്ഷ അനുകരിച്ച 12 വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. സ്കൂളിലെ പരിപാടിയില്‍ അവതരിപ്പിക്കാനായുള്ള പരിപാടിയുടെ റിഹേഴ്സല്‍ വീട്ടില്‍ വെച്ച്‌ ചെയ്ത 12കാരനായ സഞ്ജയ് ഗൗഡയാണ് അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചത്. ഈ സമയത്ത് സഞ്ജയ് ഗൗഡ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ നാഗരാജും ഭാഗ്യലക്ഷ്മിയും നഗരത്തില്‍ വീടിനോട് ചേര്‍ന്ന് ഭക്ഷണശാല നടത്തുകയാണ്. ഇരുവരും രാത്രി ഒമ്പത് മണിയോടെ മടങ്ങി എത്തിയപ്പോഴാണ് മകനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്ന് ബദവനെ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍…

Read More

സംഗീത സംവിധായകൻ ആർ രഘുറാം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച്‌ കാലങ്ങളായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. ‘ഒരു കിടയിന്‍ ഒരു മാനു എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്. രഘുറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്, ചില സിനിമകള്‍ക്കും സ്വതന്ത്ര ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി. ചെറുപ്പം മുതലേ അപൂര്‍വ രോഗത്താല്‍ വലഞ്ഞിരുന്നതായും പലപ്പോഴും രഘുറാം പറഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന്…

Read More

കാളയോട്ട മത്സരത്തിനിടെ 2 മരണം, പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: കർണാടകയിൽ കാളയോട്ട മത്സരത്തിനിടെ വിവിധയിടങ്ങളിലായി രണ്ട് പേർ മരിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേർ മരിച്ചത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തിൽ പ്രശാന്തും, സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തിൽ ആദി എന്നിവരാണ് മത്സരമായ ഹോരി ഹബ്ബയ്ക്കിടെ കൊല്ലപ്പെട്ടത്. പരിപാടി നടത്താൻ സംഘാടകർ പോലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കാളയോട്ടം നടത്താൻ സംഘാടകർ അനുമതി വാങ്ങാത്തതിനാൽ രണ്ട് സംഭവങ്ങളെ കുറിച്ചും പോലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുൻ കുമാർ…

Read More

ആർ എസ് എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന ആർഎസ്‌എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു. കർണാടകയുടെ മുൻ പ്രാന്ത പ്രചാർ പ്രമുഖ് ആയിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. എബിവിപി മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഭണ്ഡാരി . വിശ്വ സംവാദ കേന്ദ്രത്തിന്റെ സ്ഥാപക ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയും കൂടിയാണ് അദ്ദേഹം. മൃതദേഹം ഇന്ന് രാവിലെ കർണാടകയിലെ ആർഎസ്എസ്…

Read More

കാളയോട്ട മത്സരത്തിനിടെ, 2 മരണം

ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ചു നടന്ന കാളയോട്ട മത്സരത്തെ തുടര്‍ന്ന് രണ്ടിടത്തായി രണ്ട് മരണം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ശികാരിപുര, സൊറബ താലൂക്കുകളില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിലാണ് രണ്ടുപേര്‍ ഏതാണ്ട് സമാനമായ രീതിയില്‍ മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ ഉടമയുടെ കയ്യില്‍ നിന്നും കുതറിയോടിയ കാള ഒരാളുടെ അടുത്തേക്ക് പാഞ്ഞടുത്ത് നെഞ്ചില്‍ കൊമ്പ് കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് എന്നയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.

Read More

കിയാ മേൽപ്പാലത്തിൽ നിന്ന് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേൽപ്പാലത്തിൽ ശനിയാഴ്ച രാവിലെ 10.45 ഓടെ യെലഹങ്ക സന്തേ സർക്കിളിന് സമീപമുള്ള ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ചുവീണ് ഒരേ ബൈക്കിൽ സഞ്ചരിച്ച മൂന്ന് പേരിൽ രണ്ട് പേർ മരിച്ചു. ഫാഷൻ ടെക്‌നോളജി പിജി വിദ്യാർഥികളായിരുന്നു മൂവരും. നന്ദി ഹിൽസിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്നു ഇവർ. റൈഡർ സൈഡ് സ്റ്റാൻഡ് ഉയർത്താൻ മറന്നതാണ് അപകട കാരണം, ഇവരുടെ ബൈക്ക് ഫ്ലൈ ഓവറിന് മുകളിലായിരിക്കുമ്പോൾ സ്റ്റാൻഡ് റോഡിലെ കോൺക്രീറ്റ് ഹോളോ ബ്ലോക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റൈഡർ ബാലൻസ് തെറ്റി ഫ്‌ളൈഓവറിന്റെ…

Read More

കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: ശിവമോഗ ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാളയോട്ടത്തിനിടെ രണ്ട് പേർ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു സംഭവത്തിൽ പെയിന്ററായ പ്രശാന്ത് കുമാർ (36) ആണ് മരിച്ചത്. ശിക്കാരിപൂർ താലൂക്കിലെ ഗാമ ഗ്രാമത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടം പരിപാടിക്കിടെയാണ് കാളയുടെ ആക്രമണത്തിൽ ഇയാൾ മരിച്ചത്. ഒക്‌ടോബർ 27ന് ഗ്രാമത്തിൽ നടന്ന കാളയോട്ടം വീക്ഷിക്കുന്നതിനിടെയാണ് കാണികൾക്കിടയിലേക്ക് കാള പാഞ്ഞുകയറിയത്. കാള ഇടിച്ചതിനെത്തുടർന്ന് പ്രശാന്ത് താഴെ വീണു, അത് പിന്നീട് പ്രശാന്തിന്റെ മേലൂടെ പാഞ്ഞു. ശിക്കാരിപൂരിലെ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ…

Read More
Click Here to Follow Us