ഹുബ്ബള്ളി ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് പേർ മരിച്ചു 

ബെംഗളൂരു: പൂനെ-ബെംഗളൂരു ഹൈവേ ബൈപാസ് റോഡിന് സമീപം ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ, സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണ തൻ്റെ കാർ ഈദ്ഗാ മൈതാനത്ത് പാർക്ക് ചെയ്‌ത് മറ്റൊരു കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തിയ ഇയാള്‍ ബൈപാസിന് സമീപം ഇറങ്ങി സുഹൃത്ത് സദാനന്ദിനെ വിളിച്ച്‌ ഈദ്ഗാ മൈതാനത്തേക്ക് ഇരുചക്രവാഹനത്തില്‍…

Read More

കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ 

ബെംഗളൂരു: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിലാണ് സംഭവം. അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള…

Read More

മലയാളിയായ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

death

ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.\ മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിങിലെ രണ്ടാം വർഷ  വിദ്യാർഥിനിയാണ്. മലപ്പുറം തീണ്ടേക്കാട് മേലെവട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രുദ്ര ക്ലാസിൽ ഹാജരായിരുന്നില്ല. വിദ്യാർതിഥികൾ ക്ലാസ് വിട്ട് തിരിച്ചെത്തിയപ്പോഴാണ് രുദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബുധനാഴ് വൈകുന്നേരം വീട്ടിലെത്തിച്ചു. അമ്മ: കനകമണി (ബിന്ദു). സഹോദരങ്ങൾ: ആര്യ, കൃഷ്ണ, കൃപ

Read More

മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

ബെംഗളൂരു : ബെലഗാവിയിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അതിവേഗ പ്രത്യേകകോടതി. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. റായ്ബാഗ് ഹരുഗേരി സ്വദേശി ഉദ്ദപ്പ രാമപ്പ ഗങ്ങർക്കാണ് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽനിന്ന് മൂന്നുലക്ഷം രൂപ കൊടുക്കാനും ബെലഗാവി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് അതിവേഗകോടതി ജഡ്ജി ജസ്റ്റിസ് സി.എം. പുഷ്പലത ഉത്തരവിട്ടു.

Read More

അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ർ​ജു​ന്റെ ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്…

Read More

36 കാരൻ കഴുത്തറുത്ത് മരിച്ച നിലയിൽ 

death murder

തിരുവനന്തപുരം: വാമനപുരത്തെ വീട്ടില്‍ 36കാരനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിയും ഭുവനചന്ദ്രൻ്റെ മകനുമായ വിപിൻ അനീഷ് (36) ആണ് മരിച്ചത്. ഏകദേശം 10 മണിയോടെ ഇയാള്‍ തൻ്റെ മുറിയിലേക്ക് പോയി. വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. പിറ്റേന്ന് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കാണുകയും ഉടൻ തന്നെ വീട്ടുകാർ വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി മുറി തകർത്തപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അനീഷ് സമ്മർദത്തിലായിരുന്നുവെന്നും അപസ്മാരത്തിന് മരുന്ന് കഴിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

കാട്ടാനയുടെ ആക്രമണത്തിൽ 50 കാരൻ മരിച്ചു

ബെംഗളൂരു : ശിവമോഗയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50 വയസ്സുകാരൻ മരിച്ചു. ഹൊസുർ അലദേവര സ്വദേശി ഹനുമന്തപ്പയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഹനുമന്തപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

യുവാവ് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: ഇലക്‌ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച്‌ പ്രിജേഷ്(27) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്‌ട്രീഷ്യനായ പ്രിജേഷ് അഞ്ചുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിജേഷ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ല.

Read More

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു; കുഞ്ഞും അമ്മയും മരിച്ചു 

ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തിനിടെ…

Read More

മലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ 

ബെംഗളൂരു: ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More
Click Here to Follow Us