ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഇന്ന് ആസിഫലി ചിത്രം ‘ലെവൽ ക്രോസ്’ പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബുധനാഴ്ച മലയാള ചിത്രമായ ‘ലെവൽ ക്രോസ്’ പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും അഭിനയിച്ച ചിത്രമാണിത്. ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം തിയേറ്ററിലെത്തിയപ്പോൾത്തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ലെവൽ ക്രോസ് മാറ്റുരക്കുന്നത്.

 

ഗോവ ചലച്ചിത്രത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശ ഭാഷകളിൽ നിന്നുള്ളതുൾപ്പെടെ 50-ഓളം ചിത്രങ്ങൾ ബുധനാഴ്ച മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മേളയുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘അമരൻ’ ആസ്വാദകരുടെ കൈയടി നേടി. ‘അമരൻ’ കാണാൻ തിയേറ്ററിനുമുമ്പിൽ ആളുകൾ കൂട്ടമായെത്തി.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

 

നിരവധി പേർക്ക് സീറ്റ് ലഭിക്കാതെ മടങ്ങേണ്ടി വന്നു. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് ‘അമരൻ’. ചിത്രത്തിൽ ശിവകാർത്തികേയന്റെയും സായി പല്ലവിയുടെയും അഭിനയം ശ്രദ്ധ പിടിച്ചു പറ്റുന്നതായി. അമരന്റെ അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖവും മേളയിലൊരുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts