പ്രോപ്പർട്ടി വിലകൾ വർധിക്കാൻ കാരണമായി നമ്മ മെട്രോ പർപ്പിൾ ലൈൻ

ബെംഗളൂരു: ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനക്ഷമമായ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ,

കിഴക്കൻ ബെംഗളൂരുവിലെ കെആർ പുരത്തിനും വൈറ്റ്ഫീൽഡിനും ചുറ്റുമുള്ള വസ്‌തുവിലകളും വാടകയും വർധിപ്പിച്ചു.

ആറുമാസത്തിനുള്ളിൽ വാടകയിൽ 20% വർധനയും പ്രോപ്പർട്ടി വിലയിൽ 30% ത്തിലധികം വർധനയും ഉണ്ടായതായാണ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യാത്ര സൗകര്യം ഉണ്ടായതോടെ സ്ഥലത്തെ കെട്ടിടങ്ങൾക്ക് ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചു, അതിന്റെ ഫലമായി വിലയും വർദ്ധിച്ചു.

കോവിഡിന് ശേഷം, പ്രോപ്പർട്ടി വിലകൾ ക്രമേണ വർദ്ധിക്കുകയും മെട്രോ കണക്റ്റിവിറ്റി വലിയ ഉത്തേജനം നൽകുകയും ചെയ്തു.

ഉദാഹരണത്തിന്, സർജാപൂർ മെയിൻ റോഡിൽ, ആറ് മാസം മുമ്പ്, ഒരു ചതുരശ്ര അടിക്ക് 7,000 രൂപയ്ക്ക് അടുത്തായിരുന്നു പ്രോപ്പർട്ടി വില.

ഇത് ഇപ്പോൾ 11,000 രൂപയായി ഉയർന്നു, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.

വൻകിട ഡെവലപ്പർമാരുടെ ഫ്ലാറ്റുകൾക്കും വില്ലകൾക്കും ആവശ്യക്കാരേറെയാണ്, എന്നാൽ ഈ പ്രദേശങ്ങളിൽ താമസിക്കാൻ തയ്യാറുള്ള പ്രോപ്പർട്ടികളൊന്നും ഇല്ലെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.

ആളുകൾ ഇപ്പോൾ അറിയപ്പെടുന്ന ഡവലപ്പർമാരുടെ പദ്ധതികളിൽ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്.

പലരും ഇതിന്റെ ഭാഗമായി പദ്ധതികളിൽ നിക്ഷേപിക്കുകയും മുൻകൂട്ടി ബുക്ക് ചെയ്യുകയും ചെയ്ത് കാത്തിരിക്കുകയുമാണ് എന്നും അവർ പറയുന്നു.

ആവശ്യം വർധിച്ചതിനാൽ ഭൂവുടമകൾ ഉയർന്ന വാടക ആവശ്യപ്പെടുന്നതായി മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന നിരവധി വാടകക്കാർ പറഞ്ഞു.

സാധാരണയായി, ഉടമകൾ പ്രതിവർഷം 5 ശതമാനം മുതൽ 10 ശതമാനം വരെ വാടക വർദ്ധിപ്പിക്കുന്നത്.

ഈ വർഷം അവർ 20 ശതമാനം വർധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നും ആരോപണം ഉണ്ട്.

മെട്രോ സ്റ്റേഷന്റെ 2 കിലോമീറ്റർ ചുറ്റളവിൽ വസ്തുവാണെങ്കിൽ ഉയർന്ന വാടക നൽകാൻ ആളുകൾ തയ്യാറാണെന്ന് പ്രദേശത്തെ ഒരു ഭൂവുടമ പറയുന്നത്.

ഈ പ്രദേശങ്ങൾക്ക് ചുറ്റുമുള്ള എല്ലാ വസ്തുവകകളുടെയും വാടക വർധിച്ചിട്ടുണ്ടെങ്കിലും, മെട്രോ സ്റ്റേഷനുകളുടെ സാമീപ്യമാണ് ശതമാനം വർദ്ധന നിശ്ചയിക്കുന്നത്. വസ്തു അടുത്തുവരുന്തോറും വാടകയും കൂടുമെന്നും റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us