ബെംഗളൂരു: ജനുവരിയിൽ ബിഎംടിസി ബസ് നിരക്കുകളും ഫെബ്രുവരിയിൽ മെട്രോ നിരക്കുകളും വർദ്ധിപ്പിച്ചതിന് ശേഷം, ഇപ്പോൾ മാർച്ചിൽ ഓട്ടോറിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12 ന് രാവിലെ 11 മണിക്ക് ഇൻഫൻട്രി റോഡിലെ ഡിസിപി-ട്രാഫിക് (ഈസ്റ്റ് ഡിവിഷൻ) ഓഫീസിൽ ഒരു യോഗം ചേരും.
കഴിഞ്ഞ വർഷം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനായ ബെംഗളൂരു സിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറോട് നിരക്ക് വർദ്ധിപ്പിക്കാൻ ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു, കിലോമീറ്ററിന് 5-10 രൂപയുള്ള വർദ്ധനവ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയാണ്, അത് മിനിമം നിരക്ക് 40 രൂപയായി ഉയർത്താനാണ് അസോസിയേഷൻ ശ്രമിക്കുന്നത്. മാർച്ച് 12 ലെ യോഗത്തിൽ നിരക്ക് വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കും. അവസാനമായി ഓട്ടോ നിരക്ക് വർദ്ധിപ്പിച്ചത് 2021 ലാണ്.
[masterslider id="2"] ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.