ബെംഗളൂരു : മൈസൂരു ദസറ ജംബോ സവാരിക്കായുള്ള ആനകളുടെ പരിശീലനം ഇന്ന് ആരംഭിക്കും. ഒൻപത് ആനകളെയാണ് നാഗർഹോളെയിൽ നിന്ന് മൈസൂരുവിലെത്തിച്ചത്. തുടർച്ചയായി അഞ്ചാം വർഷവും അഭിമന്യുവാണ് ജംബോ സവാരിയിൽ സുവർണരഥം വഹിക്കുന്നത്. 750 കിലോഭാരമുള്ള രഥമാണ് അഭിമന്യു വഹിക്കുക. അതേഭാരം വരുന്ന മണൽച്ചാക്കുകൾ വെച്ചാണ് പരിശീലിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ അംബാവിലാസ് കൊട്ടാരം മുതൽ ബന്നി മണ്ഡപം വരെ ആനകളെ നടത്തിക്കും.
Read MoreTag: dasara
ദസറ; മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം
ബംഗളൂരു: ദസറയുടെ ഭാഗമായി മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് മുതൽ ഈ മാസം 24 വരെ പാർക്കിംഗ്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണം.
Read Moreദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
ബെംഗളൂരു:ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ദസറയിൽ ‘എയർഷോ’ ഉൾപ്പെടുത്താൻ അനുമതി തേടിയാണ് അദ്ദേഹം പ്രതിരോധമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി മൈസൂരു ദസറ പരമാവധി പ്രൗഢിയോടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ‘എയർഷോ’ യുടെ സാധ്യതയും ആരാഞ്ഞിരുന്നു. 2017 ലും 2019 ലും ദസറ ഫെസ്റ്റിവലിന് പ്രത്യേക പദവി നൽകിയിരുന്നു. മൈസൂരിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ച എയർഷോ ശ്രദ്ധേയമായിരുന്നു. ഈ വർഷം ഒക്ടോബർ…
Read Moreകർണാടക ആർ ടി സി, ഒറ്റ ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ
ബെംഗളൂരു: കർണാടക ആർടിസി ഒരു ദിവസം കൊണ്ട് മാത്രം സർവീസ് നടത്തി നേടിയത് 22.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനം. മൈസൂരു ദസറടക്കം പ്രത്യേക ബസ്സുകൾ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി ഒക്‌ടോബർ പത്തിനാണ് രേഖപ്പെടുത്തിയത്. ഒരു ദിവസം ശരാശരി എട്ടു കോടിയായിരുന്നു സാധാരണ കളക്ഷൻ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ദസറ പാക്കേജ് ടൂർ കൃത്യസമയത്ത് നടത്തി. ഇതോടൊപ്പം…
Read Moreദസറ ദീപാലങ്കാരം; സമാപനം ഇന്ന്
ബെംഗളൂരു: മൈസൂരുവിൽ ദസറയാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരം ബുധനാഴ്ച അവസാനിക്കും. രാത്രി 10.30-നാണ് ദീപാലങ്കാരം സമാപിക്കുക. ദസറയുടെ സമാപനദിവസമായ വിജയദശമിദിനം വരെയാണ് സാധാരണ ദീപാലങ്കാരം ഉണ്ടാകുക. എന്നാൽ ഇക്കുറി ദീപാലങ്കാരത്തിന് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ദീപാലങ്കാരം നീട്ടുകയായിരുന്നു. മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ, ഊർജമന്ത്രി വി. സുനിൽകുമാർ എന്നിവർചേർന്നാണ് ദീപാലങ്കാരം നീട്ടാനുള്ള തീരുമാനമെടുത്തത്. എന്നാൽ ദീപാലങ്കാരം 16 വരെ നീട്ടണമെന്നാണ് നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ സർക്കാരിനോട് അഭ്യർഥിച്ചത്. അതേസമയം ദീപാലങ്കാരം 16 വരെ നീട്ടുകയാണെങ്കിലുണ്ടാകുന്ന അധികസാമ്പത്തികബാധ്യത താങ്ങാൻ സാധിക്കില്ലെന്നും അതിനാൽ കൂടുതൽദിവസത്തേക്ക്…
Read Moreജംബൂസവാരി ഇന്ന്; ദസറ ആഘോഷനിറവിൽ മൈസൂരു
ബെംഗളൂരു: ദസറയാഘോഷത്തിന്റെ മുഖ്യപരിപാടിയായ ജംബൂസവാരി വിജയദശമിദിനത്തിൽ മൈസൂരുവിൽ അരങ്ങേറും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മൈസൂരു കൊട്ടാരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് മൈതാനിയിലേക്കാണ് ഘോഷയാത്ര. കോവിഡ് മഹാമാരികാരണം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് പൂർണതോതിൽ ജംബൂസവാരി നടക്കുന്നത്. കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മൈസൂരു രാജാവ് യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 13 ആനകൾ അണിനിരക്കുന്ന ഘോഷയാത്രയിൽ 43 നിശ്ചലദൃശ്യങ്ങളും നാടോടികലാരൂപങ്ങളുമുണ്ടാകും. ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡോടെ ദസറയാഘോഷം സമാപിക്കും. ഉദ്ഘാടനച്ചടങ്ങും ടോർച്ച് ലൈറ്റ്…
Read Moreസ്പെഷ്യൽ ബസ് ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: ദസറ, പൂജ തിരക്കിനെ തുടർന്ന് ആർ ടി സി പ്രഖ്യാപിച്ച സ്പെഷ്യൽ ബസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്ന റൂട്ടിലേക്കുള്ള ബുക്കിംഗ് ആണ് നിലവിൽ ആരംഭിച്ചത്. ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിൽ നിന്നും പ്രതിദിനം 18 സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.
Read Moreപൂജ, ദസറ അവധി, ട്രെയിൻ ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു : പൂജ, ദസറ അവധി പ്രമാണിച്ച് ട്രെയിൻ ടിക്കറ്റുകൾ തീർന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയ്യതികളിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നു. മൈസൂരു – കൊച്ചുവേളി എക്സ്പ്രസിലും ബയ്യപ്പനഹള്ളി – കൊച്ചുവേളി എക്സ്പ്രസിലും വെയ്റ്റിംഗ് ലിസ്റ്റ് 160 കടന്നു. ക്രിസ്മസ് അവധിയ്ക്ക് ഇനിയും മൂന്നു മാസം ബാക്കി നിൽക്കെ ക്രിസ്മസ് അവധി ദിനത്തിലെ ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റലിൽ ആണ് നിലവിൽ. ഡിസംബർ 25 ഞായർ…
Read More‘ദസറ’ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷങ്ങളിലും വലിയ രീതിയിൽ ദസറ ആഘോഷങ്ങൾ നടന്നിരുന്നില്ല. ദസറ ആഘോഷങ്ങൾക്കായി മൈസൂരു വികസന അതോറിറ്റിക്ക് 10 കോടി രൂപ സർക്കാർ നൽകും. ഇതിന് പുറമെ സ്പോൺസർഷിപ്പ് മുഖേനയും ചടങ്ങുകൾക്കുള്ള തുക കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരത്തോടെ ദസറ പ്രദർശനം ആരംഭിക്കും. മൈസൂരുവിന് പുറമെ ശ്രീരംഗപട്ടണം, ചാമരാജനഗർ പട്ടണവും പ്രാദേശിക ദസറ ചടങ്ങുകൾ ആരംഭിക്കും.
Read Moreകോവിഡിന്റെ പശ്ചാത്തലും ദസറയ്ക്ക് റെയിൽ മ്യൂസിയത്തിന് ലഭിച്ചത് റെക്കോഡ് വരുമാനം
ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലും ഇത്തവണത്തെ ദസറവേളയിൽ മൈസൂരു റെയിൽ മ്യൂസിയത്തിന് വരുമാനമായി ലഭിച്ചത് 13 ലക്ഷത്തിലധികം രൂപ. ഒക്ടോബർ ഏഴുമുതൽ ആരംഭിച്ച പ്രദർശനം 24 നു അവസാനിച്ചപ്പോ 28,733 പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഇതുവഴി 13,16,222 രൂപയാണ് വരുമാനമായി കിട്ടിയത്. മ്യൂസിയത്തിന്റെ 41 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ദസറയ്ക്ക് ഇത്രയുമധികം വരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ദസറയാഘോഷം വെട്ടിച്ചുരുക്കിയെങ്കിലും മൈസൂരുവിലേക്ക് നിരവധി സന്ദർശകർ എത്തിയിരുന്നു.
Read More