നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കാൻ സമ്മതം അറിയിച്ച് തലാലിന്റെ കുടുംബം; ചർച്ചകൾ ഇനിയും തുടരും

കോട്ടയം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ തത്വത്തിൽ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രൻ.

യെമൻ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ദയാധനത്തെ സംബന്ധിച്ച് അടക്കം ചർച്ചകൾ തുടരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

‘‘അബ്ദുൽ റഹീമിന്റെ കേസിൽ 36 കോടി കൊടുത്തിട്ടും അദ്ദേഹത്തെ ജയിലിൽ നിന്നും മോചിപ്പിക്കാൻ‌ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ നിയമ സംവിധാനം അനുസരിച്ചു മറ്റു കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നൊക്കെ ചർച്ച നടക്കേണ്ടതുണ്ട്.

വധശിക്ഷ വേണ്ടെന്ന് മാത്രമാണു തത്വത്തിൽ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തിൽനിന്നും പിന്മാറാൻ തലാലിന്റെ കുടുംബത്തിൽ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്.

യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ മാത്രമേ സഹോദരനു തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts