ഐടി മേഖലയിൽ ആശങ്ക; മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾ ലേ ഓഫിലേക്ക് നീങ്ങുന്നു; പല കമ്പനികളും ജീവനക്കാരെ നിർബന്ധിച്ച് രാജിവെപ്പിക്കാനും ശ്രമം

IT

ബെംഗളൂരു : രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ എണ്ണംകുറയ്ക്കാൻ തീരുമാനിച്ചതോടെ ഐടി മേഖലയിൽ ആശങ്ക. ആഗോളതലത്തിൽ മൈക്രോസോഫ്റ്റ്, ഇന്റൽ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളിൽ ഈവർഷം ലേ ഓഫിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്ന ലേ ഓഫിൽ 12,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. മറ്റ് പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾ പിരിച്ചുവിടൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല ഇടത്തരം കമ്പനികളും ഇതിനകം തന്നെ ലേ ഓഫ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ടിസിഎസിന്റെ നടപടിയ്‌ക്കെതിരേ ഐടി ജീവനക്കാരുടെ യൂണിയൻ രംഗത്തെത്തി. ലേ ഓഫിന്റെ പേരിൽ ജീവനക്കാരെ നിർബന്ധിച്ച് രാജിവെപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും കർണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ(കെഐടിയു) ആരോപിച്ചു.

നഷ്ടപരിഹാരംനൽകാതെ പിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. 100 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ ലേഓഫിന് നടപടിയെടുക്കുകയാണെങ്കിൽ അതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ അടിമറിക്കാനാണ് രാജി വാങ്ങുന്നതെന്നും യൂണിയൻ ആരോപിച്ചു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

കമ്പനിയുടെ ഭീഷണിയ്ക്ക് വഴങ്ങി ജീവനക്കാർ രാജി സമർപ്പിക്കരുതെന്നും നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts