ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു:ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

ദസറയിൽ ‘എയർഷോ’ ഉൾപ്പെടുത്താൻ അനുമതി തേടിയാണ് അദ്ദേഹം പ്രതിരോധമന്ത്രിയെ കണ്ടത്.

തിങ്കളാഴ്ച സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി മൈസൂരു ദസറ പരമാവധി പ്രൗഢിയോടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ‘എയർഷോ’ യുടെ സാധ്യതയും ആരാഞ്ഞിരുന്നു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

2017 ലും 2019 ലും ദസറ ഫെസ്റ്റിവലിന് പ്രത്യേക പദവി നൽകിയിരുന്നു.

മൈസൂരിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ച എയർഷോ ശ്രദ്ധേയമായിരുന്നു.

ഈ വർഷം ഒക്ടോബർ 15 മുതൽ 24 വരെയാണ് മൈസൂർ ദസറ ആഘോഷിക്കുന്നത്.

‘നാദ ഹബ്ബ’ (സംസ്ഥാന ഉത്സവം) ആയി ആഘോഷിക്കപ്പെടുന്ന ദസറ എല്ലാ വർഷവും കൊട്ടാര നഗരമായ മൈസൂരുവിന്റെ മാത്രം സ്വന്തമാണ്.

കർണാടകയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും രാജകീയ പ്രൗഢിയും മഹത്വവും അനുസ്മരിപ്പിക്കുന്ന ചടങ്ങ് 10 ദിവസം നീണ്ടുനിൽക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts