ദിവസം പതിനാറു മണിക്കൂറിലേറെ ഡ്യൂട്ടി : ഐ പി എല്‍ മുതല്‍ ഇലക്ഷന്‍ വരെ ഉള്‍പ്പെടുന്ന നടപ്പു സീസണില്‍ ആകെ വലഞ്ഞു ബെംഗലൂരു പോലീസ്

ബെംഗലൂരു : ”ഒരര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ ഞങ്ങളും മനുഷ്യരല്ലേ …നഗരത്തിലെ തിരക്കുകളും സംവിധാനങ്ങളും വെച്ച് നോക്കിയാല്‍ തന്നെ സാധാരണ ദിവസങ്ങളില്‍ ഇരട്ടി സമയം വേണ്ടി വരുന്നു …ഐ പി എല്‍ പുറമേ അടുത്ത് വരുന്ന ഇലക്ഷന്‍ ജോലിയിലും ഈ സമയത്ത് വ്യാപൃതരാവേണ്ടി വരുമ്പോള്‍ സ്ഥിതി അതി കഠിനം തന്നെ ” പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ നാഗപ്പയുടെ വാക്കുകള്‍ ആണ് ….
 
നിലവില്‍ സിറ്റി പരിധിയില്‍ 16000 അംഗങ്ങള്‍ വരുന്ന ഫോഴ്സും .2000 ഹോം ഗാര്‍ഡുകളുമാണ്’ ഇന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളത് …ഇലക്ഷന്‍ സീസണ്‍ അടുത്തതും , ഐ പി എല്‍ ബെംഗലൂരുവിലെ ഹോം മത്സരങ്ങളും ഏറെക്കുറെ അടുത്ത് വന്നതുമാണ് പോലീസിനു അധിക ജോലി ഭാരം വര്‍ദ്ധിച്ചത് ….ഇതിനു പുറമേ സാധാരണ ഗതിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥിതി വളരെ പരിതാപകരമാണ് …
 
‘ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഓരോ മത്സരങ്ങളിലും ഏകദേശം 2000 ലേറെ പോലീസിനെ ആണ് വിന്യസിക്കേണ്ടി വരുന്നത് …ഇതുമാത്രമല്ല കളിക്കാരുടെ താമസ സ്ഥലത്തെയടക്കം സുരക്ഷ ചുമതലയും മറ്റും ഉള്‍പ്പെടുന്നു .മത്സരം അരംഭിക്കുന്നത് രാത്രി 8നു ആണെങ്കിലും ഉച്ച തിരിഞ്ഞു 2 മണിയോടെ ഗ്രൌണ്ടിന്റെ ചുമതല പോലീസിനു ഏറ്റെടുക്കേണ്ടി വരുന്നു …തുടര്‍ന്ന്‍ 11 .30 നു മത്സരം അവസാനിച്ചാലും അര്‍ദ്ധരാത്രി ഏകദേശം 1 മണിയോടെ മാത്രമേ സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ കഴിയുകയുള്ളൂ ..അങ്ങനെ നോക്കുമ്പോള്‍ ഏകദേശം പതിനാറു മണിക്കൂറിലെറെയാണ് ജോലി സമയം ….തുടര്‍ന്ന്‍ പിറ്റേന്ന് രാവിലെ 7 മണിയോടെ ഇലക്ഷന്‍ സംബന്ധിച്ച ചുമലകളിലെക്ക് വീണ്ടും പോലീസിനു കയറേണ്ടി വരുന്നു …സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ട സമയങ്ങളിളൊക്കെ ജന തിരക്കു നിയന്ത്രിക്കാന്‍ , മുഴുവന്‍ സമയങ്ങളിലും പൊതു നിരത്തുകളില്‍ തന്നെയാണ് പോലീസിനു കഴിച്ചു കൂട്ടേണ്ടി വന്നത്…..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ
[masterslider id="10"]

Related posts

Click Here to Follow Us