കേസ് തള്ളണമെന്നാവശ്യം; ചിട്ടിത്തട്ടിപ്പ് നടത്തി 40 കോടിയോളം രൂപയുമായി മുങ്ങിയ മലയാളി ദമ്പതിമാർ ഹൈക്കോടതിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കേസിലെ പ്രതികളായ മലയാളി ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഹർജി നൽകി.

ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹർജി നൽകിയത്.

കേസന്വേഷണം ഊർജിതമാകാൻ പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചതിനിടെയാണ് പ്രതികളുടെ നീക്കം.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

സിഐഡി അന്വേഷണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവിൽനിന്ന്‌ മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നതായി നേരത്തേ ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. ഹർജിയുമായി കോടതിയെ സമീപിച്ചതോടെ ഇവർ വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയതായി സംശയം ബലപ്പെട്ടു.

അതേസമയം, കേസുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകർ.

502 നിക്ഷേപകരാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് രാമമൂർത്തി നഗർ പോലീസിനെ സമീപിച്ചത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയുംചെയ്തു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts