ബെംഗളൂരു: ദസറയാഘോഷത്തിന്റെ മുഖ്യപരിപാടിയായ ജംബൂസവാരി വിജയദശമിദിനത്തിൽ മൈസൂരുവിൽ അരങ്ങേറും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മൈസൂരു കൊട്ടാരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് മൈതാനിയിലേക്കാണ് ഘോഷയാത്ര. കോവിഡ് മഹാമാരികാരണം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് പൂർണതോതിൽ ജംബൂസവാരി നടക്കുന്നത്.
കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മൈസൂരു രാജാവ് യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
13 ആനകൾ അണിനിരക്കുന്ന ഘോഷയാത്രയിൽ 43 നിശ്ചലദൃശ്യങ്ങളും നാടോടികലാരൂപങ്ങളുമുണ്ടാകും. ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡോടെ ദസറയാഘോഷം സമാപിക്കും. ഉദ്ഘാടനച്ചടങ്ങും ടോർച്ച് ലൈറ്റ് പരേഡും കാണാനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു. രാത്രിയിൽ മൈസൂരുവിലെ ദീപാലങ്കാരം കാണാൻ വൻജനത്തിരക്കാണ് അനുപവപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.