ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റ് (എൽപി) ബൈയപ്പനഹള്ളി സ്റ്റേഷനിലെ ലൂപ്പ് ലൈനിൽ ട്രാക്കിൽ ആത്മഹത്യ ചെയ്യുന്നതിനായി കിടന്ന 24 കാരിയെ ട്രെയിനിന് മുന്നിൽ നിന്നും രക്ഷിച്ചു. ട്രാക്കിൽ കിടന്നിരുന്ന സ്ത്രീയെ കണ്ടയുടൻ എൽപി ഖാലിദ് അഹമ്മദ് എമർജൻസി ബ്രേക്ക് അമർത്തി.
ഒക്‌ടോബർ ഒന്നിന് രാവിലെ 9.20നാണ് സംഭവം. ബെംഗളൂരു-കോലാർ ഡിഇഎംയു സ്‌പെഷ്യൽ (ട്രെയിൻ നമ്പർ 06387) അഹമ്മദ് സ്‌റ്റീരിയർ ചെയ്യുന്നതിനിടെയാണ് യുവതിയെ ട്രാക്കിൽ കെടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നടപടിയാണ് യുവതിയെ അപകടത്തിൽ നിന്ന് രക്ഷിച്ചത്. യുവതിയെ രക്ഷിച്ച ശേഷം സമാധാനിപ്പിക്കാൻ അഹമ്മദ് ശ്രമിച്ചുവെങ്കിലും യുവതി തന്റെ ജീവിതം അവസാനിപ്പിക്കുന്നതിനായി ട്രാക്കുകൾക്ക് നടുവിലൂടെ വീണ്ടും നടക്കാൻ തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന് അഹമ്മദ് എൽപി ബൈയപ്പനഹള്ളി കാബിൻ സ്റ്റേഷൻ മാസ്റ്ററെ വാക്കി ടോക്കി വഴി വിളിച്ചു. സ്‌റ്റേഷൻ മാസ്റ്റർ എസ്‌കെ ബിശ്വാസും പോയിന്റ്മാൻ അനിൽകുമാറും സ്ഥലത്തെത്തി യുവതിയെ റെയിൽവേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് കൈമാറി, അവിടെ കൗൺസിലിംഗ് നടത്തി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തെ വിളിച്ചുവരുത്തി വിട്ടയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.