ബെംഗളൂരു: ചിക്കബെല്ലാപുര ശ്രീനിവാസ സാഗർ ഡാമിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിദ്യാർത്ഥികളായ ഇമ്രാൻ ഖാൻ, രാധിക, പൂജ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം ഡാം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ.
Read MoreTag: dam
6 ഡാമുകളിൽ റെഡ് അലെർട്, 18 ഡാമുകൾ തുറന്നു
കൊച്ചി : കനത്ത മഴയെത്തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ അഞ്ചും ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 13 ഡാമുകളും തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കു വിട്ടുതുടങ്ങി. കെ.എസ്.ഇ.ബിയുടെ പൊന്മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ നിന്ന് നേരിയതോതില്‍ ജലം തുറന്നുവിട്ടിട്ടുണ്ട്. കുണ്ടളയും മാട്ടുപ്പെട്ടിയും ഇന്ന് തുറക്കും. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ മറ്റ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയില്‍ 2371.9 അടിയും ഇടമലയാറില്‍ 156.67…
Read Moreമഴ കനത്തു, കൂടുതൽ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു
ബെംഗളൂരു: വടക്കൻ കർണാടകയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കനത്തതോടെ കൂടുതൽ അണക്കെട്ടുകൾ തുറന്ന് വിട്ടു. വിജയപുര അൽമാട്ടി അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ഘനയടി ജലമാണ് തുറന്ന് വിട്ടത്. ജലനിരപ്പ് ഉയർന്നതോടെ ഹൊസ്പേട്ടിലെ തുംഗഭദ്ര അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നു. ബെളഗാവി ജില്ലയിൽ കൃഷ്ണനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വ്യാപകമായി കൃഷികൾ നശിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ മഹാരാഷ്ട്ര, തെലുങ്കാന ജാഗ്രത ജില്ലകൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഅണക്കെട്ടിൽ കയറാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ അണക്കെട്ടിൽ കയറാൻ ശ്രമിച്ച് സാഹസികതയിൽ ഏർപ്പെടാൻ ശ്രമിച്ച യുവാവിന് 30 അടി ഉയരത്തിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റു. ചിക്കബല്ലാപ്പൂർ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനിവാസ സാഗര അണക്കെട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോളസമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഡാമിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുമ്പോഴും യുവാവ് അണക്കെട്ടിൽ കയറുന്നത് വീഡിയോയിൽ കാണാം. സുഹൃത്തുക്കളുടെ ആർപ്പുവിളികൾക്കിടയിൽ 30 അടി മുകളിലേക്കു കയറിയ അദ്ദേഹം പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് നിലത്തു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.…
Read Moreനന്ദിസൂചകമായി ജല പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ്…
Read Moreമേക്കേദാട്ട് അണക്കെട്ട്; പുതിയ നീക്കവുമായി കർണാടക
ബെംഗളുരു:കേന്ദ്രസർക്കാരിൽ സമർദം ചെലുത്താൻ മേക്കേദാട്ട് അണക്കെട്ട് നിർമാണത്തിനായി കർണാടകം നീക്കം തുടങ്ങി. തമിഴ്നാട് അണക്കെട്ട് നിർമാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയതിനെതിരേ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് സമർദം ശക്തമാക്കാൻ തീരുമാനം.
Read Moreമേക്കദാട്ടു അണക്കെട്ട്: തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു
മേക്കദാട്ടു വിഷയത്തിൽ തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 4 ആഴ്ച്ചക്കുള്ളിൽ ഈ വിഷയത്തിൽ പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി കേന്ദ്ര, കർണ്ണാടക സർക്കാരുകൾക്ക് നോട്ടീസ് നൽകി. ഇത് പ്രാഥമിക അനുമതി മാത്രമാണെന്നും ഇതുകൊണ്ട് മാത്രം അണക്കെട്ട് നിർമ്മാണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
Read Moreജലക്ഷാമം അനുഭവിക്കുന്ന ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹം; യെഡിയൂരപ്പ
ബെംഗളുരു: പ്രാഥമിക അനുവാദം മേക്കദാട്ടു അണക്കെട്ടിന് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പ. ജലക്ഷാമം അനുഭവിക്കുന്ന ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹമായിത്തീരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More